ടാ​റി​ങ് പൊ​ളി​ഞ്ഞു; കു​ഴി​ക​ൾ നി​റ​ഞ്ഞ് ഒാ​മ​ശ്ശേ​രി ബ​സ്​​സ്​​റ്റാ​ൻ​ഡ്​

ഒാമശ്ശേരി: പഞ്ചായത്ത് ഒാഫിസ് കോംപ്ലക്സ് കെട്ടിടം ഉൾക്കൊള്ളുന്ന പുതിയ ബസ്സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിലടക്കം ടാറിങ് പൊളിഞ്ഞതോടെ സ്റ്റാൻഡിൽ കുഴികൾ നിറഞ്ഞു. ദിവസേന നിരവധി ബസുകൾ കയറിയിറങ്ങുന്ന ബസ്സ്റ്റാൻഡിൽ ബസുകളുടെ അടിഭാഗം കുഴിയിലിറങ്ങി നിലത്ത് തട്ടുന്നത് പതിവാണ്. ഇളകി നിൽക്കുന്ന ഭാഗത്തുള്ള ബോളറുകളിൽ വാഹനങ്ങൾ തട്ടുേമ്പാൾ ബസിന് കാത്തുനിൽക്കുന്ന യാത്രക്കാർക്കിടയിലേക്ക് തെറിച്ച് അപകടമുണ്ടാകാറുമുണ്ട്. പലതവണ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡിൽ രൂപപ്പെട്ട കുഴികളിൽ േകാൺക്രീറ്റ് ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും ആഴ്ചകൾ കഴിയുന്നതിനുമുമ്പുതന്നെ കോൺക്രീറ്റ് ഇളകി കുഴികളായിത്തീരുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.