ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് താ​ൽ​ക്കാലി​ക വീ​ട് ക​ത്തി​ന​ശി​ച്ചു

പേരാമ്പ്ര: എരവട്ടൂർ കൈപ്രത്ത് കുന്നമംഗലത്ത് സുരേഷിെൻറ താൽക്കാലിക വീട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൂർണമായും കത്തിനശിച്ചു. വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വീട്ടുപകരണങ്ങൾ, വിലപിടിപ്പുള്ള രേഖകൾ, കുട്ടികളുടെ പാഠപുസ്തകങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം അഗ്നിക്കിരയായി. ഞായറാഴ്ച രാവിലെ 10.30ഒാടെയാണ് സംഭവം. സംഭവം നടക്കുന്നതിന് 15 മിനിറ്റ് മുേമ്പ സുരേഷും ഭാര്യയും മകളും വീടിനകത്തുണ്ടായിരുന്നു. സുരേഷും എൽ.കെ.ജിയിൽ പഠിക്കുന്ന മകൾ അർച്ചനയും അടുത്ത വീട്ടിലേക്കും ഭാര്യ ബിജില വീടിന് പുറത്ത് വെള്ളമെടുക്കാനും പോയപ്പോഴാണ് അപകടം. വൻ ശബ്ദത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിയമരുകയായിരുന്നു. ടെലിവിഷൻ, മിക്സി, ഫാൻ, സൈക്കിൾ, തയ്യൽ മെഷീൻ, അലമാര ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ചാമ്പലായി. ഡ്രൈവറായ സുരേഷിെൻറ ഓട്ടോറിക്ഷയുടെ ആർ.സി, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡുകൾ, റേഷൻ കാർഡ്, വോട്ടേഴ്സ് ഐ.ഡി കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവും കത്തിനശിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൻ ആദിത്തിെൻറ പാഠപുസ്തകങ്ങളും അഗ്നിക്കിരയായി. വാർഷിക പരീക്ഷക്ക് എങ്ങനെ പഠിക്കുമെന്ന വിഷമത്തിലാണ് ആദിത്ത്. അമ്മയുടെ വീട്ടിൽ പോയതിനാൽ സംഭവസമയത്ത് ആദിത്ത് വീട്ടിലുണ്ടായിരുന്നില്ല. വീട്ടുകാർ ധരിച്ച വസ്ത്രങ്ങളൊഴിച്ച് ബാക്കിയെല്ലാം ചാമ്പലായി. ഇതുവരെ സമ്പാദിച്ചതെല്ലാം അഗ്നി വിഴുങ്ങിയെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസത്തിലാണ് സുരേഷും കുടുംബവും. പുതിയ വീട് നിർമിക്കുന്നതിനു വേണ്ടിയാണ് ഇവർ ഓലമേഞ്ഞ താൽക്കാലിക വീട്ടിലേക്ക് താമസം തുടങ്ങിയത്. സമീപത്തെ തെങ്ങ്, മാവ്, പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങൾക്കും തീപിടിച്ചു. മരങ്ങളിലേക്ക് തീപടർന്നത് പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് വന്നാണ് അണച്ചത്. അഞ്ചുലക്ഷം രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ട്. സുരേഷിന് താൽകാലിക വീട് നിർമിച്ചുകൊടുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.