കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു

മാനന്തവാടി: വെളുപ്പിന് കൊമ്പനാനയുടെ പരാക്രമത്തിൽ വീട് തകർന്നു. തോൽപ്പെട്ടി അരണപ്പാറ മിച്ചഭൂമി ശ്രീമംഗലം സത്യ​െൻറ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാവിലെ ഏേഴാടെയാണ് സംഭവം. ആക്രമണത്തിൽ വീടി​െൻറ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. തകർന്ന വീടി​െൻറ കട്ടയും ഓടും ഉറങ്ങിക്കിടന്ന കുട്ടികളുടെ തൊട്ടരികിലാണ് വീണത്. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. സത്യ​െൻറ അമ്മാവൻ സുബ്രഹ്മണ്യൻ പണിക്ക് പോകാനിറങ്ങിയപ്പോഴാണ് കാട്ടാന മുറ്റത്തുനിന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ഇയാൾ ഓടി അകത്ത് കയറിയ ശേഷമാണ് കൊമ്പൻ വീട് ആക്രമിച്ചത്. ആന കുറച്ചുസമയം വീടിനുമുന്നിൽ നിലയുറപ്പിച്ച് ചിന്നം വിളിച്ച് പരാക്രമം തുടർന്നു. സമീപവാസികൾ പല ഭാഗത്തുനിന്ന് ബഹളം വെച്ചതിനെതുടർന്നാണ് ആന അടുത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് കയറിയത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. സത്യ​െൻറ കുടുംബത്തിന് വേണ്ട സഹായം നൽകുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് അടുത്ത കാലത്തായി ആനശല്യം രൂക്ഷമാണ്. മൂന്നുവർഷം മുമ്പ് ഇതേ സ്ഥലത്ത് വെച്ച് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തോട്ടങ്ങളിൽ ചക്ക തിന്നാനാണ് ആനകൾ വരുന്നത്. പകൽ പോലും പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് പ്രദേശത്തുകാർ. FRIWDL1 സത്യ​െൻറ വീട് കാട്ടാനയുടെ ആക്രമണത്തിൽ മുൻവശം തകർന്ന നിലയിൽ പെയ്തിറങ്ങാതെ മഴ, വിത്ത് വിതക്കാനാവാതെ കർഷകര്‍ സുല്‍ത്താന്‍ ബത്തേരി: പെയ്യാതെ ഒഴിഞ്ഞുമാറുന്ന മഴമേഘങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ് വയനാട്ടിലെ നെല്‍കര്‍ഷകര്‍. മറ്റുജില്ലകളില്‍ മഴ തകര്‍ത്തു പെയ്യുമ്പോള്‍ വയനാട്ടിൽമാത്രം മഴയില്ലാതെ പോകുന്ന ദുരവസ്ഥയിൽ വെന്തുരുകുന്നത് ഇവരുടെ ജീവിതപ്രതീക്ഷകളാണ്. ഒരാഴ്ചക്കുള്ളില്‍ മഴ ശക്തമായില്ലെങ്കില്‍ ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ സാധിക്കാതെ വരുമെന്ന അവസ്ഥയിലെത്തി നിൽക്കുകയാണ് കാര്യങ്ങൾ. ജൂണിൽ കാലവർഷം തുടങ്ങിയതിൽപിന്നെ ചുരത്തിനുമുകളിൽ മഴ കനത്തുപെയ്തിട്ടില്ല. ജൂൺ ഒന്നുമുതൽ 21 വരെയുള്ള മൂന്നാഴ്ചകളിലായി യഥാർഥത്തിൽ ലഭിക്കേണ്ട മഴയുടെ 39 ശതമാനം മാത്രമേ വയനാട്ടിൽ ലഭിച്ചിട്ടുള്ളൂ. 61 ശതമാനം മഴക്കമ്മിയിൽ ആശങ്കയിലാണ്ട ജില്ലയിൽ വിത്തുവിതക്കാനുള്ള മഴയെ പ്രതീക്ഷിച്ചുകഴിയുകയാണ് നെൽകർഷകർ. കഴിഞ്ഞവര്‍ഷം 60 ശതമാനത്തോളം മഴ കുറവായിരുന്നെങ്കിലും ജൂണ്‍ ആദ്യവാരം കുറച്ച് മഴ ലഭിച്ചതിനാൽ നെൽവിത്ത് വിതക്കാൻ വഴിയൊരുങ്ങിയിരുന്നു. നാമമാത്രമായ കര്‍ഷകേര ജില്ലയില്‍ നെല്‍കൃഷി ചെയ്യുന്നുള്ളൂ. പാടങ്ങൾ മിക്കതും കീടനാശിനിയിൽ പുളക്കുന്ന വാഴ, ഇഞ്ചി കൃഷികൾക്ക് വഴിമാറിക്കഴിഞ്ഞിരിക്കുന്നു. നെൽകൃഷിയുടെ അഭാവം പാരിസ്ഥിതികമായി വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതിനിടയിലാണ് വിത്തിറക്കാൻ ഒരുങ്ങിയ കർഷകർക്കുമുന്നിൽ മഴക്കമ്മി വെല്ലുവിളി ഉയർത്തുന്നത്. അതിനാൽ, നെൽകൃഷിയിറക്കാൻ തീരുമാനിച്ച ഭൂരിഭാഗം വയലുകളും തരിശിട്ടിരിക്കുകയാണ്. വന്യമൃഗശല്യവും വിലക്കുറവുംകര്‍ഷകരെ നെല്‍കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതിനിടയിലാണ് മഴയുടെ അഭാവം. കഴിഞ്ഞവര്‍ഷം ഈ സമയമായപ്പോഴേക്കും നെല്ല് വിതക്കാനും ഞാറ് നടാനും സാധിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ നെല്ല് വിതക്കാന്‍ സാധിക്കാത്തതിനാല്‍ കൃഷി ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍. കല്ലൂര്‍, നമ്പിക്കൊല്ലി, തേലമ്പറ്റ എന്നിവിടങ്ങളിലെ വിശാലമായ പാടശേഖരങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ തോട്ടില്‍ നിന്നും കുളത്തില്‍ നിന്നുമെല്ലാം മോേട്ടാറുപയോഗിച്ച് വെള്ളമടിച്ച് വിത്ത് വിതച്ചിട്ടുണ്ട്. മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് വിത്ത് വിതച്ചത്. ഞാറ് വളര്‍ന്ന് പാകമായെങ്കിലും കാര്യമായി മഴ ലഭിക്കാത്തതിനാല്‍ കണ്ടം ചാലിക്കാന്‍ സാധിച്ചിട്ടില്ല. കുറച്ചുദിവസം കൂടി കഴിഞ്ഞാല്‍ ഞാറ് വളര്‍ന്ന്, പറിച്ചുവെക്കാന്‍ സാധിക്കാത്ത സ്ഥിതിയാകും. ഇനിയും മഴ ശക്തമായില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കൃഷിക്കാർ പറഞ്ഞു. അല്ലെങ്കില്‍ വിതകൃഷി ചെയ്യണം. വിതകൃഷി ലാഭകരമായി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കൃഷിക്കാര്‍ ഇതിന് െമനക്കെടാറില്ല. അതേസമയം, ഇടവിട്ട് മഴ പെയ്യാന്‍ തുടങ്ങിയത് കര്‍ഷകരില്‍ പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. നെല്‍കൃഷി കുറഞ്ഞതാണ് ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകാന്‍ പ്രധാന കാരണം. നെല്‍കൃഷി കുറയുന്നതോടെ വയലുകളില്‍ മഴവെള്ളം കെട്ടി നില്‍ക്കാതാകുന്നു. പെയ്യുന്ന വെള്ളമത്രയും കുത്തിയൊലിച്ചുപോകുന്നതിനാല്‍ വരള്‍ച്ച ഏറിവരുകയാണ്. FRIWDL2 മഴപെയ്യാത്തതിനാല്‍ കൃഷി ചെയ്യാതിട്ടിരിക്കുന്ന വയല്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.