ജലാശയങ്ങളിൽ കക്കൂസ്​ മാലിന്യം തള്ളുന്ന സംഘങ്ങളെ ശക്തമായി നേരിടും ^ജില്ല പഞ്ചായത്ത്

ജലാശയങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന സംഘങ്ങളെ ശക്തമായി നേരിടും -ജില്ല പഞ്ചായത്ത് കോഴിക്കോട്: നഗരത്തിലെ ലോഡ്ജുകളിലും ഫ്ലാറ്റുകളിലും വീടുകളിലുംനിന്ന് കക്കൂസ് മാലിന്യം ശേഖരിച്ച് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും തള്ളി അതിഗുരുതരമായ മലിനീകരണം സൃഷ്ടിക്കുന്ന മാഫിയകളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം. ഇത്തരം മാഫിയ സംഘത്തി​െൻറ പ്രവർത്തനം ജില്ലയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നത് പകർച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തുന്ന വേളയിൽ പുതിയ രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. മാലിന്യം തള്ളിയ കേന്ദ്രങ്ങളിലെ വീട്ടുകിണറിലടക്കം അമിതമായ തോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ പാർട്ടികളും റെസിഡൻഷ്യൽ അസോസിയേഷനുകളും രംഗത്തു വരണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് പിന്താങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.