അന്തർദേശീയ ചക്കമഹോത്സവം ഒമ്പതു മുതൽ

*എട്ടു രാജ്യങ്ങളിലെ പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും * രണ്ടായിരത്തോളം പേർക്ക് പതിനെട്ടോളം ചക്ക വിഭവങ്ങളടങ്ങിയ ചക്കസദ്യ ഒരുക്കും കൽപറ്റ: ചക്കയുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ട് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആഗസ്റ്റ് ഒമ്പതു മുതൽ 14 വരെ അന്തർദേശീയ ചക്കമഹോത്സവം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ പങ്കെടുക്കും. ചക്കയുമായി ബന്ധപ്പെട്ട സെമിനാറുകൾ നാലു ദിവസവും നടക്കും. ചക്കമഹോത്സവത്തോടനുബന്ധിച്ച് ചക്കവരവും ആദ്യദിവസം നടക്കും. ആഗസ്റ്റ് 13ന് രണ്ടായിരത്തോളം പേർക്ക് ചക്കയുടെ പതിനെട്ടോളം വിഭവങ്ങളടങ്ങിയ ചക്കസദ്യ ഒരുക്കും. വിവിധങ്ങളായ മത്സരങ്ങളും നടക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന ശിൽപശാലയിൽ എട്ടു രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. മലേഷ്യ, വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ 17 ലധികം ശാസ്ത്രജ്ഞരാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. മലേഷ്യയിലെ േട്രാപ്പിക്കൽ ഫ്രൂട്ട് നെറ്റ്വർക്കിലെ ഡോ. മുഹമ്മദ് ദേശ ഹസീം, വിയറ്റ്നാമിൽനിന്നുള്ള പ്രഫ. ഗുയെൻ മിൻചാവു, ബംഗ്ലാദേശിൽനിന്നുള്ള പ്രഫ. എം.എ. റഹീം, ശ്രീലങ്കയിൽനിന്നുള്ള പ്രഫ. ഡി.കെ.എൻ.ജി പുഷ്പകുമാര, കർണാടകയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച്ചിലെ ഡോ. പ്രകാശ് പാട്ടീൽ, തമിഴ്നാട്ടിൽനിന്നുള്ള ഡോ. ബാലമോഹൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിരീതികൾ, വിള മെച്ചപ്പെടുത്തലുകൾ, ചക്കയുടെ മൂല്യവർധനയും സംസ്കരണവും, വാണിജ്യ ശൃംഖലകളുടെ രൂപവത്കരണം, പാക്കിങ്, നൈപുണ്യ വികസന ഏജൻസികൾ തുടങ്ങിയ മേഖലകളെ സംബന്ധിച്ചാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുക. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കേരള കാർഷിക സർവകലാശാല, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചറൽ റിസർച്, ഇൻറർനാഷനൽ േട്രാപ്പിക്കൽ ഫ്രൂട്ട്സ് നെറ്റ്വർക്ക്, ഇൻറർനാഷനൽ സൊസൈറ്റി ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യൻ അഗ്രികൾചറൽ സയൻസ്, ജില്ല ലീഗൽ സർവിസ് അതോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശിൽപശാല നടത്തുന്നത്. ചക്കയുടെ സമ്പൂർണ മൂല്യവർധന എന്ന വിഷയത്തിൽ സ്ത്രീകൾക്കായി പരിശീലനം ആഗസ്റ്റ് ഒമ്പതു മുതൽ 13 വരെ നടക്കും. കർഷക കൂട്ടായ്മകൾ, കർഷക പ്രതിനിധികൾ, നഴ്സറി പ്രതിനിധികൾ, വിവിധ സംരംഭകർ എന്നിവരുടെ അഞ്ഞൂറോളം സ്റ്റാളുകൾ ഇവിടെ തയാറാക്കും. ചക്ക വ്യവസായത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന യന്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. ചക്ക പ്രദർശനം, ചക്ക ഫോട്ടോഗ്രഫി, ചക്ക കാർവിങ്, ചിത്രരചന, പെൻസിൽ േഡ്രായിങ്, ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളും നടത്തും. മുത്തശ്ശി പ്ലാവിനെ ആദരിക്കൽ തുടങ്ങിയവയും നടക്കും. മികച്ച ചക്ക കർഷകനെ ചടങ്ങിൽ ആദരിക്കും. ചക്കമഹോത്സവത്തി​െൻറ ഒരുക്കം വിലയിരുത്തിയ യോഗത്തിൽ കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിര ദേവി, വിജ്ഞാന വിനിമയ വിഭാഗം മേധാവി ജിജി അലക്സ്, കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ പി. രാജേന്ദ്രൻ, ആത്മ ഡെപ്യൂട്ടി േപ്രാജക്ട് ഡയറക്ടർ കെ. ആശ, ഡോ. എൻ.ഇ. സഫിയ, ഫാം ഇൻഫർമേഷൻ ബ്യൂറോ അംഗം സി.ഡി. സുനീഷ് എന്നിവർ സംസാരിച്ചു. പൂതാടി: വൈസ് പ്രസിഡൻറിനെതിരായ കള്ളപ്രചാരണം അവസാനിപ്പിക്കണം -ഭരണ സമിതി കേണിച്ചിറ: കോഫി ബോർഡ് സെമിനാറിലെ ഭക്ഷണ വിതരണത്തി​െൻറ പേരിൽ പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ കോൺഗ്രസ് കള്ള പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഭരണ സമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മനഃപൂർവം വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണ് പ്രതിപക്ഷ അംഗങ്ങളുടെ പ്രചാരണം. ഇതിനെതിരെ ഇടതുപക്ഷം ശക്തമായി പ്രതികരിക്കും. ജൂലൈ 20ന് പഞ്ചായത്ത് കുടുംബശ്രീ ഹാളിലാണ് കോഫി ബോർഡ് കാപ്പി കർഷകർക്കായി സെമിനാർ സംഘടിപ്പിച്ചത്. പഞ്ചായത്തി​െൻറ വിവിധഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത 150 കർഷകരോടൊപ്പം പഞ്ചായത്ത് അംഗങ്ങളെയും ക്ഷണിച്ചിരുന്നു. സെമിനാർ അവസാനിച്ച ഉച്ചക്ക് 12 മണി വരെ ഹാളിലുണ്ടായിരുന്നവർക്ക് ഭക്ഷണത്തിന് ടോക്കൺ നൽകി. അതിനുശേഷം വന്നവർക്ക് ടോക്കൺ നൽകിയില്ല. ചില യു.ഡി.എഫ് അംഗങ്ങൾ 12 മണിക്കു ശേഷമാണ് ഹാളിലെത്തിയത്. തുടർന്ന് ഭക്ഷണത്തിന് ക്യൂനിന്ന യു.ഡി.എഫ് അംഗങ്ങളോട് വൈസ് പ്രസിഡൻറ് ടോക്കൺ ഇല്ലാത്തവർക്ക് ഭക്ഷണമില്ലെന്ന് പറഞ്ഞ് പാത്രം പിടിച്ചു വാങ്ങി അപമാനിെച്ചന്നാണ് യു.ഡി.എഫ് പ്രചാരണം. എന്നാൽ, ഈ സമയം വൈസ് പ്രസിഡൻറ് സ്ഥലത്തുണ്ടായിരുന്നില്ല. കോഫി ബോർഡി​െൻറ പരിപാടിയിലെ ഭക്ഷണ വിതരണത്തിൽ പഞ്ചായത്ത് ഭരണ സമിതിക്ക് ഒരു ഉത്തരവാദിത്തവുമില്ല. പ്രസിഡൻറ് രുഗ്മിണി സുബ്രഹ്മണ്യൻ, വൈസ് പ്രസിഡൻറ് ശ്രീജ സാബു, ടി.ആർ. രവി, എ.ഡി. പാർഥൻ, ബിന്ദു ദിവാകരൻ, എ.ഐ. റിയാസ്, എം.കെ. ബാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.