Posted On
date_range Updated On
date_range പ്രിൻസിപ്പൽ നിയമനം: ഹയർ സെക്കൻഡറി സർവിസ് നിർബന്ധമാക്കണം ^കെ.എച്ച്.എസ്.ടി.യു
പ്രിൻസിപ്പൽ നിയമനം: ഹയർ സെക്കൻഡറി സർവിസ് നിർബന്ധമാക്കണം -കെ.എച്ച്.എസ്.ടി.യു കോഴിക്കോട്: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നിയമനത്തിന് കുറഞ്ഞത് ആറു വർഷമെങ്കിലും ഹയർ സെക്കൻഡറി സർവിസ് പൂർത്തിയാക്കിയവരെ മാത്രമേ പരിഗണിക്കാവൂവെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറിയിൽ ഒരു ദിവസം പോലും സർവിസ് ഇല്ലാത്ത ഹൈസ്കൂൾ പ്രധാനാധ്യാപകരെ പ്രിൻസിപ്പൽമാരായി നിയമിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം. പ്രസിഡൻറ് നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഒ. ഷൗക്കത്തലി, എസ്. സന്തോഷ് കുമാർ, സി.ടി.പി. ഉണ്ണി മൊയ്തീൻ, എ. അബൂബക്കർ, പി. ഷമീർ, കെ. മുഹമ്മദ് ജാസിം, കെ. മുഹമ്മദ് ഇസ്മാഇൗൽ, വി.കെ. അബ്ദുറഹ്മാൻ, പി.എ. ഷമീല, വി. സജിത, വി. സജിത്ത്, ഡോ. വി.പി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.