Posted On
date_range Updated On
date_range കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ
കൽപറ്റ: കാവുമന്ദം ടൗണും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് ചെറിയ പൊതികളായി വില്‍പന നടത്തിവന്ന രണ്ടു പേരെ കല്‍പറ്റ എക്സൈസ് സംഘം പിടികൂടി. കാവുമന്ദം കാപ്പുവയല്‍ പതിയാമറ്റത്തില്‍ ദേവസ്യ (67), തരിയോട് പതിനൊന്നാം മൈല്‍ ഭാഗം മലയില്‍ വീട്ടില്‍ ശിവദാസന്‍ (57) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ രണ്ടു വ്യത്യസ്ത കേസുകളിലായി അറസ്റ്റ് ചെയ്തത്. സ്‌കൂൾ വിദ്യാര്‍ഥികളെയും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നവരാണ് പ്രതികൾ. ദേവസ്യ മുമ്പും കഞ്ചാവ് കേസിലെ പ്രതിയാണ്. കാവുമന്ദം ടൗണില്‍ കഞ്ചാവ് വില്‍പന വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. അബ്ദുൽ അസീസിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.