വടകര: കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വഴി ചെരണ്ടത്തൂര്‍ ചിറയില്‍ അമിതമായി വെള്ളം തുറന്നുവിടുന്നത് പുഞ്ചകൃഷി കര്‍ഷകരെ പ്രയാസത്തിലാക്കുന്നു. മണിയൂര്‍ പഞ്ചായത്തിലുള്ള ചെരണ്ടത്തൂര്‍ ചിറയിലെ വന്‍കിട ജലനിധി പദ്ധതി കിണറില്‍ വെള്ളമത്തെിക്കുന്നതിനായാണ് വെള്ളം തുറന്നുവിടുന്നത്. ഒരാഴ്ചയായി കനാല്‍ വഴി വെള്ളം അമിതമായി ചിറയില്‍ എത്തുകയാണ്. ഇതോടെ, കര്‍ഷകര്‍ ദുരിതത്തിലാണ്. ജലനിധി പദ്ധതിയുടെ കിണറില്‍ വെള്ളം എത്തിക്കാനുള്ള മണിയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ തന്ത്രമാണിതെന്നാണ് ചിറ സംരക്ഷണ സമിതിയുടെ ആക്ഷേപം. ഈ രീതി തുടര്‍ന്നാല്‍ കര്‍ഷകര്‍ ഇറിഗേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് നീക്കം. ചിറയിലെ വന്‍കിട ജലനിധി പദ്ധതിയെ ആശ്രയിച്ച് 2000ത്തിലേറെ കുടുംബങ്ങളാണുള്ളത്. സാധാരണഗതിയില്‍ വേനല്‍ക്കാലത്ത് വരളുന്ന ചെരണ്ടത്തൂര്‍ ചിറ കുടിവെള്ള പദ്ധതിക്ക് അനുയോജ്യമല്ളെന്ന വാദവുമായി പദ്ധതി ആരംഭിക്കുന്ന വേളയില്‍തന്നെ ഒരു വിഭാഗം രംഗത്തത്തെിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ പ്രതിരോധ വേദി പ്രത്യക്ഷ സമരപരിപാടികളും നടത്തി. ഇതിനിടെ, രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കുന്ന ചിറയെ കുടിവെള്ളപദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികളും നടന്നു. ദീര്‍ഘവീക്ഷണമില്ലാതെ തുടങ്ങിയ പദ്ധതി നെല്‍കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ വിനയായിരിക്കുകയാണിപ്പോള്‍. ഇതിനുപുറമെ, തൊട്ടടുത്ത വെട്ടില്‍പീടികയില്‍ നിര്‍മിച്ച കുളവും ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമല്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്ന ചെരണ്ടത്തൂര്‍ ചിറയിലെ വെള്ളം ശുദ്ധീകരിക്കാന്‍ നിര്‍ദിഷ്ട ശുചീകരണശാലക്ക് കഴിയില്ളെന്നും പരാതിയുണ്ട്. കടത്തനാടിന്‍െറ നെല്ലറയെന്നറിയപ്പെടുന്ന ചെരണ്ടത്തൂര്‍ ചിറക്ക് ദോഷകരമായി ബാധിക്കുന്ന ഏതു പദ്ധതിയും എതിര്‍പ്പിനിടയാക്കും. കുറച്ച് കാലത്തെ മരവിപ്പിനുശേഷം ചെരണ്ടത്തൂര്‍ ചിറയിലിപ്പോള്‍ നെല്‍കൃഷി സജീവമാവുകയാണ്. ചെറിയ സംഘങ്ങള്‍ രൂപവത്കരിച്ചാണിവിടെ കൃഷി നടത്തുന്നത്. നല്ല രീതിയില്‍ വിളവെടുപ്പ് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നുവരുകയാണ്. നേരത്തേ 1500 ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്ന ചിറയിപ്പോള്‍ 750 ഏക്കറായി ചുരുങ്ങി. ഇവിടെയാകട്ടെ ജില്ല പഞ്ചായത്തിന്‍െറയും മറ്റും നേതൃത്വത്തില്‍ കോടികള്‍ ചെലവഴിച്ചാണ് നെല്‍കൃഷി നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്. 300 ഏക്കര്‍ സ്ഥലത്ത് കൃഷി നടക്കുന്നുണ്ടിപ്പോള്‍. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനാല്‍ വഴി ചിറയിലത്തെിയ വെള്ളം വീണ്ടും പുഴയില്‍ പമ്പ് ചെയ്യാനുള്ള നീക്കം നടക്കുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.