മുത്തപ്പന്‍പുഴ ആദിവാസി കോളനി ലഹരിയിലമരുന്നു

തിരുവമ്പാടി: ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ അംബേദ്കര്‍ ആദിവാസി കോളനി ലഹരിയിലമരുന്നു. കോളനിയില്‍ വ്യാജമദ്യ നിര്‍മാണം സജീവമാണ്. മദ്യം വാങ്ങാന്‍ വിദൂരങ്ങളില്‍നിന്ന് വരെ കോളനിയില്‍ ആളുകളത്തെുന്നു. മറ്റു പ്രദേശങ്ങളിലേക്ക് വാഹനങ്ങളില്‍ മദ്യം കടത്തുന്നതും പതിവാണ്. കോളനിയിലെ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വരെ ലഹരി ഉപയോഗിക്കുന്നവരാണ്. സ്കൂളില്‍ പോകാതെ വ്യാജമദ്യ നിര്‍മാണ സഹായികളായി കുട്ടികള്‍ പ്രവര്‍ത്തിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യവില്‍പനയില്‍ കോളനിയിലെ സ്ത്രീകളും പങ്കാളികളാണ്. കോളനിയിലെ മദ്യവില്‍പന പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം നാട്ടുകാര്‍ കോളനിയിലെ വ്യാജമദ്യ സാമഗ്രികള്‍ നശിപ്പിച്ചിരുന്നു. പൊലീസ്, എക്സൈസ് അധികൃതര്‍ക്ക് കോളനിയിലെ മദ്യവില്‍പനക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ല. പൊലീസോ എക്സൈസോ മുത്തപ്പന്‍പുഴയില്‍ എത്തുമ്പോഴേക്കും വാറ്റുപകരണങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് പതിവ്. ലഹരിവിരുദ്ധ സമിതിക്ക് രൂപംനല്‍കി ലഹരിക്കെതിരെ ശക്തമായ മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ് മുത്തപ്പന്‍പുഴ പ്രദേശവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.