കൊയിലാണ്ടി: ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം, എം.എല്‍.എയുടെ ആസ്തിവികസന പദ്ധതി, പ്ളാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവ ഈ മാസം 24ന് 10 മണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് കെ. ദാസന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യവസായിക പരിശീലന വകുപ്പിനു കീഴില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളായി നിലനില്‍ക്കുന്ന 10 ഐ.ടി.ഐകളെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ജില്ലയില്‍ കൊയിലാണ്ടി ഐ.ടി.ഐയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്ളാനും എസ്റ്റിമേറ്റും തയാറാക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ടി.കെ. സുമതി, പി.ടി.എ പ്രസിഡന്‍റ് കെ.കെ. അജിത്കുമാര്‍, എസ്. രണ്‍ദേവ്, കെ.പി. മുഹമ്മദലി, വി.കെ. കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.