ഉപ്പുവെള്ളം: ജല അതോറിറ്റിക്കെതിരെ നഗരസഭ കൗണ്‍സിലര്‍മാര്‍ സമരത്തിന്

വടകര: വാട്ടര്‍ അതോറിറ്റി വടകര നഗരസഭയില്‍ വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം. രണ്ടുമാസത്തിലേറെക്കാലമായി ഉപ്പുവെള്ളം വിതരണം ചെയ്തിട്ടും പരിഹാരംകാണാന്‍ ശ്രമിക്കാത്തതിനെതിരെ വ്യാഴാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശം. ഈ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിനുമുന്നില്‍ മുഴുവന്‍ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ സമരം നടത്തണമെന്ന് കൗണ്‍സിലര്‍ ടി. കേളു ആവശ്യപ്പെട്ടു. ഇക്കാര്യം നിവേദനത്തിലൂടെയും മറ്റും അറിയിച്ചതുകൊണ്ടുമാത്രമായില്ല. എല്ലാവരും രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്നും കേളു പറഞ്ഞു. വിവിധ കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് സമരംചെയ്യുന്ന തീയതി തീരുമാനിക്കുമെന്ന് ചെയര്‍മാന്‍ കെ. ശ്രീധരന്‍ യോഗത്തെ അറിയിച്ചു. ഇതിനുപുറമെ വാട്ടര്‍ അതോറിറ്റി പെപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാത്ത സാഹചര്യമാണുള്ളതെന്ന് കൗണ്‍സിലര്‍ പി. ഗിരീശന്‍ പറഞ്ഞു. ഇക്കാര്യം സി.കെ. നാണു. എം.എല്‍.എ നേരത്തെ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും കൗണ്‍സില്‍ ഇടപെടണമെന്ന് ഗിരീശന്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ടില്ളെന്ന് നടിക്കുന്ന അതോറിറ്റിയുടെ നിലപാട് കഴിഞ്ഞ കൗണ്‍സിലുകളിലും വിമര്‍ശനത്തിനിടയാക്കിയിരുന്നു. വടകര ജില്ല ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തത് സാധാരണക്കാരനെ പ്രയാസത്തിലാക്കുകയാണെന്നും ഇക്കാര്യത്തില്‍ കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്നും കൗണ്‍സിലര്‍ എം.പി. ഗംഗാധരന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കൗണ്‍സില്‍ പ്രമേയവും പാസാക്കി. സംസ്ഥാന സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍കാര്‍ഡില്ലാത്തതിന്‍െറ പേരില്‍ പെന്‍ഷന്‍ ലഭിക്കാത്തവരുടെ കാര്യത്തില്‍ യുക്തമായ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ എം. സുരേഷ് ബാബു ആവശ്യപ്പെട്ടു. ഭൂരിഭാഗം കിടപ്പുരോഗികളും ആധാര്‍കാര്‍ഡ് എടുത്തിട്ടില്ല. ഇത്തരക്കാരാണ് പെന്‍ഷന്‍ ലഭിക്കാതെ ദുരിതത്തിലായത്. ഇത്തരക്കാര്‍ക്ക് ആധാര്‍ എടുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു. ജീവനക്കാര്‍ രേഖകള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുമ്പോഴുള്ള അപാകതകാരണം പലര്‍ക്കും പെന്‍ഷന്‍ മുടങ്ങിയതായും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍ പി. സഫിയ ആവശ്യപ്പെട്ടു. തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ എം. ദിനചന്ദ്രന്‍ പറഞ്ഞു. പുതിയ വികസനരേഖ തയാറാക്കുമ്പോള്‍ കഴിഞ്ഞകാലം തയാറാക്കിയ പദ്ധതികള്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചെന്ന് പഠിക്കാന്‍ തയാറാകണമെന്ന് കൗണ്‍സിലര്‍ എം.പി. അഹമ്മദ് പറഞ്ഞു. കോട്ടപറമ്പ് നവീകരണപദ്ധതി, സമഗ്ര അഴുക്കുചാല്‍ പദ്ധതി എന്നീ പദ്ധതികള്‍ എവിടെയുമത്തെിയിട്ടില്ളെന്നും അഹമ്മദ് സൂചിപ്പിച്ചു. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് കോട്ടപറമ്പ് നവീകരണം എങ്ങുമത്തൊതെ പോയതിനുകാരണമെന്നും എല്ലാ തടസ്സങ്ങളും വൈകാതെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.