കൊടുവള്ളി സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം

കൊടുവള്ളി: നൂറുകണക്കിന് രോഗികള്‍ ദിനംപ്രതി ചികിത്സ തേടി എത്തുന്ന കൊടുവള്ളി സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥക്ക് ബന്ധപ്പെട്ടവര്‍ അടിയന്തരപരിഹാരം കാണണമെന്ന് ജനതാദള്‍ (എസ്) കൊടുവള്ളി നഗരസഭ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് കെ.വി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സി.പി. അബുഹാജി അധ്യക്ഷതവഹിച്ചു. കെ.കെ. അബ്ദുല്ല, ഇബ്രാഹിം ഹാജി, കെ. ഹുസൈന്‍ കുട്ടി, അലി മാനിപുരം, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.കെ. അബ്ദുല്ല (ചെയ.), അലി മാനിപുരം (ജന. സെക്ര.), കെ. ഹുസൈന്‍ കുട്ടി (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.