വേനല്‍ പിറക്കും മുമ്പേ ജലദൗര്‍ലഭ്യം രൂക്ഷം

ഓമശ്ശേരി: അമ്പലക്കുന്ന്, മുടൂര്‍ കെട്ടുങ്ങല്‍, ലക്ഷംവീട് കോളനി, പെരിവില്ലി പ്രദേശങ്ങളില്‍ വേനലാവുന്നതിനു മുമ്പ് ജലദൗര്‍ലഭ്യവും കുടിവെള്ള ക്ഷാമവും രൂക്ഷമാവുന്നു. മുന്‍കാലങ്ങളില്‍ വേനല്‍ പിറന്ന് ആഴ്ചകള്‍ പിന്നിട്ട ശേഷമായിരുന്നു ജലദൗര്‍ലഭ്യം അനുഭവിച്ചിരുന്നത്. ഇത്തവണ മഴകുറഞ്ഞതും കിണറുകളില്‍ ജലലഭ്യതക്കുറവിന് കാരണമാണ്. വയല്‍പ്രദേശത്തുള്ള നീര്‍ച്ചാലുകളും നീരൊഴുക്കും മിക്ക പ്രദേശങ്ങളിലും വറ്റിയിട്ടുണ്ട്. കോളനി പ്രദേശങ്ങളിലുള്ള കുടിവെള്ള പദ്ധതികളില്‍നിന്നും ആവശ്യത്തിനനുസരിച്ചുള്ള വെള്ളം ലഭ്യമാകാത്ത അവസ്ഥയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.