ആര്‍.എസ്.എസ് -ഡി.വൈ.എഫ്.ഐ സംഘര്‍ഷം: കല്ളോട് ബസ് സ്റ്റോപ്പിനും കടകള്‍ക്കും നേരെ ആക്രമണം

പേരാമ്പ്ര: കല്ളോട് നാല് കടകള്‍ക്ക് നേരെയും വിവേകാനന്ദ സേവാസമിതി നിര്‍മിച്ച ബസ് സ്റ്റോപ്പിന് നേരെയും ആക്രമണം. ബസ് സ്റ്റോപ്പിന്‍െറ ടിന്‍ഷീറ്റ് കൊണ്ട് നിര്‍മിച്ച മേല്‍ക്കൂര പൂര്‍ണമായി തകര്‍ത്തു. പറശ്ശിനി കൂള്‍ബാര്‍, പവിത്രം സ്റ്റോഴ്സ്, കീഴലത്ത് സ്റ്റോഴ്സ്, കോറല്‍ വാടക സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് നേരെയാണ് വെള്ളിയാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്. കടകളുടെ നെയിം ബോര്‍ഡും പുറത്തുണ്ടായിരുന്ന സ്റ്റാന്‍റുമാണ് തകര്‍ത്തത്. ഷീ ബ്യൂട്ടി പാര്‍ലറിന്‍െറ പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡും തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. കഴിഞ്ഞദിവസം പാറാട്ടുപാറയില്‍ ഡി.വൈ.എഫ്.ഐ സ്തൂപവും കൊടിമരവും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ബസ് സ്റ്റോപ് തകര്‍ക്കാന്‍ ശ്രമം നടന്നപ്പോള്‍ തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരായ വിളയാട്ട് കണ്ടി അഖില്‍ കുമാര്‍ (26), കല്ളോട് അഖില്‍ രാജ് (22) എന്നിവര്‍ക്ക് മര്‍ദനമേറ്റതായി പാര്‍ട്ടി ആരോപിക്കുന്നു. ഇവര്‍ കുറ്റ്യാടി താലൂക്കാശുപത്രിയില്‍ ചികിത്സതേടി. പ്രകടനം പിരിഞ്ഞുപോയശേഷം രാത്രി 12ഓടെ എത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പൊലീസിന്‍െറ കണ്‍മുന്നില്‍ ആക്രമണമഴിച്ചുവിടുകയായിരുന്നെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍, സംഭവവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ളെന്നാണ് ഡി.വൈ.എഫ്.ഐ നിലപാട്. കല്ളോട് ബസ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന പാറാട്ടുപാറ യൂനിറ്റ് സെക്രട്ടറി വല്ലത്ത് താഴെ അഭിജിത്തിനെയും (19) പാവട്ട്വയല്‍ സിദ്ധാര്‍ഥിനെയും (23) ആര്‍.എസ്.എസ് നേതൃത്വത്തില്‍ മര്‍ദിച്ചതായി ഇവര്‍ പറയുന്നു. പഞ്ചായത്തിന്‍െറയോ പി.ഡബ്ളു.ഡിയുടെയോ അനുമതി ഇല്ലാതെയാണ് ബസ് സ്റ്റോപ് നിര്‍മിച്ചതെന്നും ഇത് പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് നോട്ടീസ് കൊടുത്തതിനെതുടര്‍ന്ന് മന$പൂര്‍വം പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമം നടത്തുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര സി.ഐ കെ.പി. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കല്ളോട്ട് കാവലുണ്ട്. കടകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കല്ളോട് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തി. ബി.ജെ.പിയും ഹര്‍ത്താല്‍ ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.