മുക്കം: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍െറ ‘സകര്‍മ’ സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തി യോഗനടപടികള്‍ ഡിജിറ്റലാക്കി മുക്കം നഗരസഭ. യോഗങ്ങളുടെ നടപടി കുറിപ്പുകള്‍ ഡിജിറ്റലായി തത്സമയം രേഖപ്പെടുത്തുന്നതോടെ വിവരങ്ങള്‍ ലോഗിന്‍ ചെയ്ത് മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും കാണാന്‍ കഴിയും. ഇതിനായി ചെയര്‍മാന്‍, സെക്രട്ടറി, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഘടക സ്ഥാപക മേധാവികള്‍ എന്നിവര്‍ക്ക് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യാനുള്ള വിഷയങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ അയക്കാം. പിന്നീട് അവ സെക്രട്ടറി പരിശോധിച്ച് കുറിപ്പ് സഹിതം ചെയര്‍മാന് അയക്കും. തുടര്‍ന്ന് യോഗങ്ങളില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കും. താമസിയാതെ പൊതുജനങ്ങള്‍ക്കും നഗരസഭയുടെ യോഗതീരുമാനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കാനുള്ള സംവിധാനമാകും. നഗരസഭയുടെ ഡിജിറ്റല്‍ സകര്‍മ സ്ഥാപനമാകുന്നതിനുള്ള ലോഞ്ചിങ് ജില്ല കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചു. സ്കില്‍ ഡെവലപ്മെന്‍റ് സെന്‍ററില്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഐ.കെ.എം ജില്ല ടെക്നിക്കല്‍ ഓഫിസര്‍ കെ. സുധീഷ്, അസിസ്റ്റന്‍റുമാരായ ടി. നജീബ്, എം. ലിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.