വടകര: ദേശീയപാതയിലെ ജനത-സീയം ബസ് സ്റ്റോപ്പിനു സമീപം തള്ളിയ മാലിന്യത്തിന്‍െറ ഉറവിടം കണ്ടത്തെി നഗരസഭാ അധികൃതര്‍ തിരിച്ചെടുപ്പിച്ചു. ബുധനാഴ്ച രാത്രി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളുകയായിരുന്ന ആളെ കൈയോടെ പിടികൂടിയത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മാലിന്യം തള്ളാന്‍ ഏല്‍പിച്ച വി.ഒ. റോഡിലെ നൂര്‍ മഹലില്‍ ടി.പി. ഇബ്രാഹിമിനെ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയായിരുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലും പരിസര മലിനീകരണത്തിന് കാരണമാവുന്ന വിധത്തിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്‍ അറിയിച്ചു. അഴിത്തല സാന്‍ഡ്ബാങ്ക്സിലെ മൂന്ന് പെട്ടിക്കടകളില്‍ നടത്തിയ പരിശോധനയില്‍ ഉപ്പിലിട്ടതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചു. കടയുടമകളായ മായിന്‍കുട്ടി, ജാഫര്‍, റഷീദ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഹെല്‍ത്ത് വിഭാഗം അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീരഞ്ചേരി ഒന്തം റോഡിലെ ജല അതോറിറ്റിയുടെ സമീപത്തുളള രണ്ട് കെട്ടിടങ്ങളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി. ശുചിത്വ സംവിധാനങ്ങളൊന്നും പാലിക്കാതെ താമസിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരുമുറിയില്‍ താമസിപ്പിക്കാവുന്നതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചതായും വൃത്തിഹീനമായ സാഹചര്യം നിലനില്‍ക്കുന്നതായും ആവശ്യത്തിന് കക്കൂസ്, കുളിമുറി, മറ്റ് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്തതായും പരിശോധനയില്‍ കണ്ടത്തെി. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഷജില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി. ബിജു, കണ്ടിന്‍ജന്‍റ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.