പേരാമ്പ്ര: സംസ്ഥാനത്തെ 150 കുട്ടികളില്‍ കുറഞ്ഞ എയ്ഡഡ് എല്‍. പിയിലും 100 കുട്ടികളില്‍ കുറഞ്ഞ യു.പിയിലും കലാകായിക വിദ്യാഭ്യാസം നിഷേധിക്കുന്നതായി പരാതി. കാലിക പ്രാധാന്യവും ഉപകാരപ്രദവുമായ വിദ്യാഭ്യാസം ലിംഗഭേദം, പ്രാദേശിക വകതിരിവ് എന്നിവയില്ലാതെ തൃപ്തികരമായ രീതിയില്‍ എല്ലാ കുട്ടികളിലും എത്തിക്കുമെന്ന് പറയുന്ന എസ്.എസ്.എ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം നിഷേധിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കലാകായിക അധ്യാപകരെ നിയമിച്ചിരുന്നത് 150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള എല്‍.പിയിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലുമായിരുന്നു. എന്നാല്‍, മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലും ഇപ്പോള്‍ എസ്.എസ്.എ കലാകായിക അധ്യാപകരെ നിയമിക്കുന്നുണ്ട്. എയ്ഡഡ് സ്കൂളില്‍ മാനേജരുടെ അനുമതി ഉണ്ടെങ്കിലേ നിയമിക്കൂ എന്നാണ് എസ്.എസ്.എ നിലപാട്. തങ്ങള്‍ക്ക് സ്ഥിര നിയമനാവകാശം നഷ്ടമാവുമോ എന്ന ഭയത്താല്‍ 90ശതമാനം മാനേജ്മെന്‍റുകളും കലാകായിക വിഭാഗത്തില്‍ നിയമനം നടത്താന്‍ അനുവദിക്കുന്നില്ല. എയ്ഡഡ് സ്കൂള്‍ കൂടുതലുള്ള സംസ്ഥാനത്ത് മാനേജ്മെന്‍റ് നിലപാട് കാരണം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്പെഷലിസ്റ്റ് അധ്യാപകരുടെ നിയമനാധികാരമെങ്കിലും സര്‍ക്കാറോ എസ്.എസ്.എയോ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എസ്.എസ്.എ നടത്തുന്ന നിയമനത്തിന്‍െറ ഇന്‍റര്‍വ്യു കഴിഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ക്രമക്കേട് നടന്നെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കായികം, ചിത്രകല, സംഗീതം എന്നീ വിഭാഗങ്ങളിലാണ് അധ്യാപക നിയമനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.