കോഴിക്കോട്: ഹരിതകേരളം പദ്ധതിയുടെ പ്രചാരണവുമായി ‘ഹരിതകേരളം എക്സ്പ്രസിന്’ ജില്ലയില്‍ സമാപനം. വിവിധയിടങ്ങളില്‍ നടന്ന സ്വീകരണത്തില്‍ നാടന്‍പാട്ടുകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിന്‍െറ നേതൃത്വത്തില്‍ നവകേരള നിര്‍മിതിക്കായുള്ള ഉണര്‍ത്തുപാട്ടുകള്‍ പാടി. പാടം ഒരുക്കി കതിര് നിറച്ച് നല്‍കാന്‍ സന്നദ്ധരായ കര്‍ഷകസംഘമായി പാട്ടുസംഘം വേഷമിട്ടു. സ്കൂള്‍ വിദ്യാര്‍ഥികളോടൊപ്പം ആടിയും പാടിയും ഹരിതകേരളത്തിന്‍െറ സന്ദേശം പുതുതലമുറയിലും ഗായകസംഘം ഊട്ടിയുറപ്പിച്ചു. കലാസംഘത്തിന് എലത്തൂര്‍ ചെട്ടികുളം സേതുസീതാറാം എല്‍.പി സ്കൂളില്‍ നല്‍കിയ സ്വീകരണം കൗണ്‍സിലര്‍ കല്ലാരംകെട്ടില്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.സി. അബ്ദുല്‍ സലാം അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ കെ. നിഷ, പി.ടി.എ പ്രസിഡന്‍റ് വി. ബൈജു, സി. അശോകന്‍, ടി. ചന്ദ്രന്‍, എ.എം. പ്രദീപന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.പി. വിനീഷ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി നഗരാതിര്‍ത്തിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ ചെണ്ടമേളത്തോടെ സ്വീകരിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി ചെയര്‍മാന്‍ അഡ്വ. പി. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സന്‍ വി.കെ. പത്മിനി അധ്യക്ഷതവഹിച്ചു. കൊയിലാണ്ടി ബോയ്സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ചെണ്ടമേളം അവതരിപ്പിച്ചു. കൗണ്‍സിലര്‍മാര്‍, കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്കൂളിലെ ഗ്രീന്‍ ക്ളബ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാദാപുരത്ത് നല്‍കിയ സ്വീകരണത്തിന് തൂണേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സഫീറ മൂന്നാംകുനി, ചന്തു, ടി.കെ. ലിസ എന്നിവര്‍ നേതൃത്വം നല്‍കി.കുറ്റ്യാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.എന്‍. ബാലകൃഷ്ണന്‍ ഹാരമണിയിച്ച് ജാഥയെ സ്വീകരിച്ചു. വൈസ് പ്രസിഡന്‍റ് കെ.സി. ബിന്ദു, കെ.വി. ജമീല, ഇ.കെ. നാണു, വി.പി. മൊയ്തു, ഇ. ബാലന്‍, വിനീത, ജെ.ഡി. ബാബു എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടു ദിവസമായി ജില്ലയില്‍ നടന്ന പര്യടനം വടകരയില്‍ സമാപിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പാണ് പ്രചാരണപരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.