കോഴിക്കോട്: മന്ത്രിയത്തെിയത് നിശ്ചിത സമയത്തിനും രണ്ടുമണിക്കൂര്‍ വൈകി. ഇത്രയും വൈകിയതിനാല്‍ ഇനി മന്ത്രി വരുമോ എന്ന ആശങ്കകള്‍ക്കിടയില്‍ അദ്ദേഹം കയറിവന്നു. സംഘാടകരുടെയും മറ്റും പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു മന്ത്രിയുടെ തുടര്‍ന്നുള്ള ഇടപെടല്‍. ആഹ്ളാദകരമായ അനുഭവമായി ഇതുമാറി. കേരള ഫെഡറേഷന്‍ ഓഫ് ബൈ്ളന്‍ഡ് ജില്ല യൂനിറ്റ് കെ.പി. കേശവ മേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ലൂയി ബ്രെയില്‍ ദിനാചരണ പൊതുസമ്മേളന വേദിയാണ് കാഴ്ചയില്ലാത്ത അംഗങ്ങള്‍ക്ക് നവ്യാനുഭവമായത്. തൊഴില്‍ -എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനായിരുന്നു ഉദ്ഘാടകന്‍. 11.30 ആയിരുന്നു ഉദ്ഘാടന സമയം. അദ്ദേഹമത്തെിയത് ഒന്നരക്ക്. അഞ്ചു മിനിറ്റ് പ്രസംഗം നടത്തി സ്ഥലം വിടുന്നതിനുപകരം അംഗങ്ങളോട് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ പറഞ്ഞു. അതെല്ലാം ശ്രദ്ധയോടെ കേട്ടു. തന്‍െറ വകുപ്പുമായി ബന്ധപ്പെട്ട് ചെയ്യാനുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്യാമെന്നും മറ്റുള്ളവ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കാമെന്നും ഉറപ്പുനല്‍കുകയും ചെയ്തു. ജില്ല യൂനിറ്റ് കുണ്ടായിത്തോടില്‍ നടത്തുന്ന തൊഴില്‍ പരിശീലന കേന്ദ്രത്തിന്‍െറ ശോച്യാവസ്ഥ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ രണ്ടാഴ്ചക്കം കേന്ദ്രം സന്ദര്‍ശിച്ച് പ്രശ്നം പഠിച്ച് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനല്‍കി. വൈകല്യത്തോടു പൊരുതി ജീവിതത്തില്‍ വിജയം നേടണം, കണ്ണുകാണില്ളെങ്കിലും അസാമാന്യ കഴിവുള്ളവരാണ് ഭൂരിഭാഗവും. ഇത് പ്രയോജനപ്പെടുത്തണം. അവകാശങ്ങള്‍ നേടിയെടുക്കുകയും വേണം -മന്ത്രി പറഞ്ഞു. 20 വര്‍ഷമായി ഇത്തരം പരിപാടികള്‍ താന്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഈ അനുഭവം ആദ്യത്തേതാണെന്ന് ജില്ല പ്രസിഡന്‍റ് ടി. സുനില്‍ പറഞ്ഞു. മന്ത്രിയോടു ചേര്‍ന്ന് പലരും ഫോട്ടോയെടുക്കുകയും ചെയ്തു. സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷതവഹിച്ചു. പ്രഫ. സി. ഹബീബ് ലൂയി ബ്രെയില്‍ അനുസ്മരണം നടത്തി. കെ.ജെ. വര്‍ഗീസ്, ആര്‍. ശശിധരന്‍ പിള്ള, സി.എ. റഷീദ്, എ. ഷക്കീര്‍, സി. അബ്ദുല്‍ കരീം, എ. അബ്ദുല്‍ റഹീം, ടി. സുനില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.