പെരുവഴിക്കടവ് പുഞ്ചപ്പാടത്ത് കൊയ്ത്തുത്സവം

കുന്ദമംഗലം: ‘ഹരിതം’ കാര്‍ഷിക കൂട്ടായ്മ പെരുവഴിക്കടവ് പുഞ്ചപ്പാടത്ത് രണ്ട് ഏക്കര്‍ സ്ഥലത്ത് ജൈവ നെല്‍കൃഷി വിളവെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് മെംബര്‍ എം.എം. സുധീഷ്കുമാറിന്‍െറ നേതൃത്വത്തിലാണ് തരിശുഭൂമി കൃഷിയോഗ്യമാക്കുക പദ്ധതിയില്‍ കൃഷിയിറക്കിയത്. കൊയ്ത്തുത്സവം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രഫ. ശോഭീന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. സീനത്ത്, വൈസ് പ്രസിഡന്‍റ് വിനോദ് പടനിലം, മെംബര്‍മാരായ പി.പി. ഷീജ, എ.കെ. ഷൗക്കത്ത്, എ.വി. ബൈജു, മുന്‍ പ്രസിഡന്‍റ് ടി. വേലായുധന്‍, വി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പി. ജൂണാര്‍ അധ്യക്ഷത വഹിച്ചു. എം.എം. സുധീഷ്കുമാര്‍ സ്വാഗതവും എം. നാരായണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.