ബാലുശ്ശേരി: ശിലായുഗ ശേഷിപ്പുകള്‍ തേടി കിനാലൂര്‍ കാറ്റാടി മേഖലയില്‍ നടക്കുന്ന പുരാവസ്തു ഉത്ഖനനം സമാപിച്ചു. കേരള പുരാവസ്തു വകുപ്പിന്‍െറ സഹായത്തോടെ കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ചരിത്രവിഭാഗമാണ് കിനാലൂരില്‍ ഉദ്ഖനന പ്രവര്‍ത്തനം നടത്തിയത്. ശിലായുഗം മുതല്‍ ജനവാസകേന്ദ്രമായിരുന്നെന്ന് കരുതപ്പെടുന്ന കിനാലൂര്‍ കാറ്റാടി മലയോരപ്രദേശത്ത് രണ്ടായിരം വര്‍ഷംവരെ പഴക്കമുള്ള കാലഘട്ടത്തിലെ വസ്തുക്കളാണ് കണ്ടത്തെിയത്. മൂന്നുദിവസമായി നടന്ന ഉദ്ഖനനത്തില്‍ നാല് മണ്‍ഭരണികള്‍ കണ്ടത്തെിയിട്ടുണ്ട്. ഇവയില്‍നിന്ന് ഇരുമ്പ് ഉപകരണങ്ങള്‍, കല്ലായുധങ്ങള്‍, മുത്തുകള്‍ എന്നിവയും കണ്ടത്തെി. ഇവക്ക് ഏതാണ്ട് 3000 വര്‍ഷം പഴക്കമുണ്ടാകുമെന്നാണ് ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന തഞ്ചാവൂര്‍ തമിഴ് യൂനിവേഴ്സിറ്റി പ്രഫ. ഡോ. ശെല്‍വകുമാര്‍ പറയുന്നത്. ശിലായുഗ കാലഘട്ടത്തിലെ ജനവാസ മേഖല അതേപടി മണ്ണിനടിയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുള്ളത്. സംഘടിതമായ ഒരു ആദിമ ജനവിഭാഗം കാറ്റാടി മലയോര പ്രദേശത്ത് താമസിച്ചിരുന്നുവെന്നും അവരുടെ സംസ്കാരവും ജീവിതരീതിയും പ്രകടമാക്കുന്ന വസ്തുക്കളാണ് ഉദ്ഖനനത്തിലൂടെ ലഭിച്ചിട്ടുള്ളതെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു. മൂന്നു ഭാഗമായി തിരിച്ച് മണ്ണ് മാറ്റിയാണ് പഠനം നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഇതിനടുത്ത സ്ഥലത്ത് നടത്തിയ ഖനനത്തില്‍ നന്നങ്ങാടികളും പുരാതന മണ്‍ഭരണി, ഇരുമ്പു കഷണങ്ങള്‍, മുത്തുകള്‍ എന്നിവയും കണ്ടത്തെിയിരുന്നു. ആര്‍ക്കിയോളജിക്കല്‍ ഫീല്‍ഡ് അസിസ്റ്റന്‍റ് കൃഷ്ണരാജ്, പ്രഫ. സുധീര്‍കുമാര്‍, ഡോ. പ്രിയദര്‍ശിനി, ഷിഹാബുദ്ദീന്‍ എന്നീ ചരിത്രാധ്യാപകരോടൊപ്പം വിവിധ കോളജുകളില്‍നിന്നുള്ള ചരിത്ര പഠന വിദ്യാര്‍ഥികളും ഉദ്ഖനനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.