കോഴിക്കോട്: കുറ്റ്യാടി ജലസേചനപദ്ധതി അറ്റകുറ്റപ്പണിക്കായി രണ്ടു കോടി രൂപ കൈയിലുണ്ടായിട്ടും ഒരു രൂപപോലും ചെലവഴിക്കാതെ ജലസേചന വകുപ്പ് ഗുരുതര അനാസ്ഥ കാണിച്ചതായി ജില്ല കലക്ടര്‍ എന്‍. പ്രശാന്ത്. ജില്ല വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു സമിതി ചെയര്‍മാന്‍കൂടിയായ കലക്ടര്‍. കനാലിന്‍െറ അറ്റകുറ്റപ്പണി ജലസേചന വകുപ്പിന്‍െറ ഉത്തരവാദിത്തമായിട്ടും ഒറ്റ പ്രവൃത്തിപോലും നടത്തിയില്ല. ആകെ നടന്നത് തൊഴിലുറപ്പ് പദ്ധതി വഴിയുള്ള കനാല്‍ ശുചീകരണമാണ്. അതുതന്നെ തൃപ്തികരമല്ല. ഒമ്പത് പഞ്ചായത്തുകള്‍ സഹകരിച്ചില്ല. മണ്ണ് നിറഞ്ഞതിനാല്‍ വെള്ളം തുറന്നുവിട്ടാലും എത്തേണ്ടിടത്ത് എത്തില്ല. കനാല്‍ ശുചീകരണം നടക്കാത്തതിനാല്‍ നിശ്ചയിച്ച ഡിസംബര്‍ 26ന് കനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ജലസേചന വകുപ്പ് ഒരു താല്‍പര്യവും കാണിച്ചില്ല. വരള്‍ച്ച രൂക്ഷമായിരിക്കെ ജില്ലയോട് പരമാവധി ഉപദ്രവം ജലസേചന വകുപ്പ് ചെയ്തതായും കലക്ടര്‍ പറഞ്ഞു. പ്രശ്നങ്ങളുടെ സമഗ്ര പരിഹാരത്തിനായി ജലസേചന വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് ജില്ല വികസന സമിതി അഭിപ്രായപ്പെട്ടു. എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങളാല്‍ വളരെയേറെ വൈകുന്നതായി എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. വന്യമൃഗശല്യത്തിന് പരിഹാരമായി കരിങ്ങാട്, വാളൂക്ക് ഭാഗങ്ങളില്‍ രണ്ടു കിലോമീറ്റര്‍ വീതം പവര്‍ ഫെന്‍സിങ് നടത്തുന്നതിനുള്ള അടങ്കല്‍ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അയച്ചതായും അനുമതി ലഭിച്ചാലുടന്‍ പ്രവൃത്തി തുടങ്ങുമെന്നും കോഴിക്കോട് ഡി.എഫ്.ഒ അറിയിച്ചു. പച്ചത്തേങ്ങ സംഭരിച്ചതിന്‍െറ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ കോഴിക്കോട് ജില്ലക്ക് 10 കോടി രൂപ അനുവദിച്ചതായും അതു ലഭിച്ചാല്‍ 2016 ആഗസ്റ്റ് വരെയുള്ള പണം നല്‍കുമെന്നും കേരഫെഡ് സോണല്‍ മാനേജര്‍ അറിയിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചുവിദ്യാര്‍ഥികളില്‍ മയക്കുമരുന്ന്, ലഹരി ഉപയോഗം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ‘മയക്കുമരുന്നിനെതിരെ യുദ്ധം’ പ്രഖ്യാപിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജെ. ജയനാഥ് പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന്‍െറ കൈയിലുണ്ട്. യോഗത്തില്‍ എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, കെ. ദാസന്‍, സി.കെ. നാണു, ജോര്‍ജ് എം. തോമസ്, പാറക്കല്‍ അബ്ദുല്ല, എം.കെ. മുനീര്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, സിറ്റി പൊലീസ് കമീഷണര്‍ ജെ. ജയനാഥ്, ജില്ല പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.