കോഴിക്കോട്: നഗരത്തിലെ പ്രധാന കഞ്ചാവ് ചില്ലറ വില്‍പനക്കാരന്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശി മണിച്ചിറ ലക്ഷംവീട് കോളനിയില്‍ മണിയാണ് (49) ശനിയാഴ്ച റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കോഴിക്കോട് എക്സൈസ് റേഞ്ച് പാര്‍ട്ടിയുടെ പിടിയിലായത്. ഇയാളില്‍നിന്ന് 150 ഗ്രാം (25 പാക്കറ്റ്) കഞ്ചാവും കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഷാഡോ എക്സൈസിന്‍െറ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ചുമട്ടുതൊഴിലാളികളുടെ വേഷം ധരിച്ചത്തെിയ എക്സൈസുകാര്‍ തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. ഇയാള്‍ കോയമ്പത്തൂരില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍മാര്‍ഗം എത്തിച്ച് പാക്കറ്റുകളിലാക്കി നഗരത്തില്‍ ചില്ലറ വില്‍പന നടത്തുകയാണ് പതിവ്. പാളയം പരിസരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് വിറ്റിരുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ സി. ശരത്ബാബുവിന്‍െറ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സാന്‍റന്‍ സെബാസ്റ്റ്യന്‍, പ്രിവന്‍റിവ് ഓഫിസര്‍ ടി. രമേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി. ശശി, ഗംഗാധരന്‍, ആര്‍.എന്‍. സുശാന്ത്, ടി.വി. റിഷിത്ത്കുമാര്‍, പി. ബാബു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ രശ്മി എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.