സ്കൂളിനെ പരിസ്ഥിതി സൗഹൃദമാക്കി

കൊടുവള്ളി: പന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ഉണ്ണികുളം ജി.യു.പി സ്കൂളിനെ പരിസ്ഥിതി സൗഹൃദ സ്കൂളാക്കി. സ്കൂളിലെ മാലിന്യക്കുഴിയില്‍നിന്ന് മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു. പ്ളാസ്റ്റിക് പൂര്‍ണമായി വേര്‍തിരിച്ചെടുത്തു. വേര്‍തിരിച്ച ജൈവവളം വളന്‍റിയര്‍മാര്‍ ഒരുക്കിക്കൊടുത്ത പച്ചക്കറികൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു. സ്കൂളും പരിസരവും പൂര്‍ണമായും പ്ളാസ്റ്റിക് രഹിതമാക്കി. സ്കൂളില്‍ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന ബയോഗ്യാസ് പ്ളാന്‍റ് പുന$ക്രമീകരിച്ചു ജൈവ മാലിന്യ നിക്ഷേപത്തിന് സജ്ജമാക്കുകയും അതിലൂടെ പാചകത്തിനാവശ്യമായ ഗ്യാസ് ലഭ്യമാക്കാനും കഴിഞ്ഞു. സ്കൂളില്‍ ഒരു പൂന്തോട്ടവും വളന്‍റിയര്‍മാര്‍ ഒരുക്കിക്കൊടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ടി. രതീഷ്, പി.ടി.എ പ്രസിഡന്‍റ് പി.കെ. സജീവന്‍, കിഴക്കേ കര ഉണ്ണി, ഖദീജ, വളന്‍റിയര്‍ ലീഡര്‍മാരായ ആര്‍ദ്ര, അഹമ്മദ് ഷാഹിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.