വീടിന് തീപ്പിടിച്ച് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു

വാണിമേല്‍: വിലങ്ങാട് വീടിന് തീപ്പിടിച്ച് വന്‍ നാശനഷ്ടം. കണിരാഗം കെ.ജെ. ജോസിന്‍െറ ഓടിട്ട വീടാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കത്തി നശിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ പറമ്പിലും മറ്റ് സ്ഥലങ്ങളിലുമായിരുന്നു. വീടിന്‍െറ അടുക്കളയില്‍നിന്ന് തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ വീട് തകര്‍ന്ന്് തരിപ്പണമായി. വീടിന് സമീപത്തെ തെങ്ങിന്‍െറ കൂമ്പുകള്‍ ചിതറിത്തെറിച്ചു. വീടിനകത്തുണ്ടായിരുന്ന ആധാരം, പണം, സ്വര്‍ണം ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധനങ്ങളും പാടെ കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. ചേലക്കാടുനിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി തീ പൂര്‍ണമായി കെടുത്തിയെങ്കിലും വീടിന്‍െറ മേല്‍ക്കൂരയടക്കം സര്‍വതും കത്തി നശിച്ചിരുന്നു. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് മേഖലയില്‍ പരിഭ്രാന്തി പടര്‍ത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.