കോഴിക്കോട്: വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ചികിത്സ പിഴവിനത്തെുടര്‍ന്ന് ഗുരുതരാവസ്ഥയിലായെന്ന് ബന്ധുക്കള്‍. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന് ഭര്‍ത്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ പൂളക്കണ്ടിപൊയില്‍ പ്രജീഷിന്‍െറ ഭാര്യ വയനാട് സ്വദേശിനി ലയ(23) യെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണഗര്‍ഭിണിയായ ലയയെ സുല്‍ത്താന്‍ ബത്തേരിയിലെ വിനായക ആശുപത്രിയില്‍ ഡിസംബര്‍ 12നാണ് പ്രവേശിപ്പിച്ചത്. 14ന് ലേബര്‍ റൂമിലേക്ക് മാറ്റുകയും ബോധക്ഷയത്തത്തെുടര്‍ന്ന് കുഞ്ഞിന്‍െറ കിടപ്പ് അപകടത്തിലാണെന്നു ചൂണ്ടിക്കാണിച്ച് ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ലയക്ക് കടുത്ത ശരീരവേദന അനുഭവപ്പെട്ടു. ഇത് ശമിക്കാത്തതിനാല്‍ 17ന് കല്‍പറ്റയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ച് എക്കോടെസ്റ്റ് നടത്തി. ഹൃദയത്തില്‍ നീര്‍ക്കെട്ടാണെന്നും വീട്ടില്‍ വിശ്രമിച്ചാല്‍ ശരിയാവുമെന്നും അറിയിച്ച്, മരുന്നുനല്‍കി പറഞ്ഞുവിടുകയായിരുന്നു. വീട്ടിലത്തെി രണ്ടുദിവസം കഴിഞ്ഞിട്ടും വേദന സഹിക്കാനാവാത്തതിനാല്‍ 24ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. നടക്കാനാവാത്ത അവസ്ഥയിലായ ഇവരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കാലില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നും ഇത് ഹൃദയത്തിലേക്കും മസ്തിഷ്കത്തിലേക്കും ബാധിക്കാനിടയുണ്ടെന്നും, യുവതി അതിഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ല. സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഭാര്യയുടെ അവസ്ഥ ഗുരുതരമായതെന്ന് പ്രജീഷ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കോഴിക്കോട്, വയനാട് ജില്ല കലക്ടര്‍മാര്‍, വയനാട് ജില്ല പൊലീസ് സൂപ്രണ്ട്, സംസ്ഥാന വനിത-മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം സി.പി. സബീഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ളെന്നും പുറംവേദനയായതിനത്തെുടര്‍ന്ന് ഹൃദയത്തിന് തകരാറാണോ എന്നറിയാനായാണ് എക്കോടെസ്റ്റ് എടുപ്പിച്ചതെന്നും ലയയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ഹൃദയത്തിന് ചെറിയ നീര്‍ക്കെട്ടുള്ളതായി കണ്ടത്തെി. പിന്നീട് വേദന പൂര്‍ണമായി മാറിയതിനുശേഷമാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്. വീട്ടില്‍ വെച്ച് വേദന വന്നപ്പോള്‍ തിരിച്ച് ആശുപത്രിയില്‍ കൊണ്ടുവരാതെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ കാര്യം തങ്ങളറിയില്ളെന്നും ഡോക്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.