കോഴിക്കോട്: അശാസ്ത്രീയമായും പരിസ്ഥിതിക്ക് ചേരാത്ത വസ്തുക്കള്‍ ഉപയോഗിച്ചും പുഴകളിലും തോടുകളിലും തടയണ നിര്‍മാണം വ്യാപകം. ഇത്തരം പ്രവൃത്തികള്‍ വിപരീതഫലമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജലഗവേഷണ കേന്ദ്രമായ സി.ഡബ്ള്യു.ആര്‍.ഡി.എം, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എ. അച്യുതന്‍ തുടങ്ങിയവരാണ് ആശങ്ക പ്രകടിപ്പിച്ചത്. വരള്‍ച്ച രൂക്ഷമായതോടെയാണ് ജില്ലയിലെ വിവിധ നദികളില്‍ വ്യാപകമായി ജനകീയമായും മറ്റും തടയണകള്‍ നിര്‍മിക്കുന്നത്. വരള്‍ച്ച പ്രതിരോധിക്കാനും കിണറുകളില്‍ ജലനിരപ്പ് ഉയരാനും ഉദ്ദേശിച്ചാണ് പ്രവര്‍ത്തനമെങ്കിലും പഠനമോ വിദഗ്ധ സമിതിയുടെയോ തദ്ദേശ സ്ഥാപനങ്ങളുടെ പോലും അനുമതിയോ ശിപാര്‍ശയോ ഇല്ലാതെ തടയണകള്‍ നിര്‍മിക്കുന്നതാണ് എതിര്‍ഫലം ഉണ്ടാക്കുന്നത്. ജില്ലയിലെ പൂനുര്‍ പുഴ, ഇരുവഴിഞ്ഞിപ്പുഴ, ഇരുതുള്ളിപ്പുഴ എന്നിവയിലാണ് വ്യാപകമായി തടയണകള്‍ നിര്‍മിക്കുന്നത്. പൂനുര്‍ പുഴയില്‍ കത്തറമ്മല്‍, നെല്ലാങ്കണ്ടി, പടനിലം, പാലക്കുറ്റി എന്നിവിടങ്ങളിലാണ് ഇതിനകം തടയണകള്‍ ഉയര്‍ന്നുവന്നത്. ഇരുതുള്ളിപ്പുഴയില്‍ കൂടത്തായ് പൂവ്വോട്ടില്‍ നൂറ് മീറ്റര്‍ ദീരപരിധിയിലാണ് രണ്ട് തടണകള്‍ നിര്‍മിച്ചത്. ഇതിനുപുറമെ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഒരു കോടി രൂപ ചെലവയില്‍ 1.20 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച സ്ഥിരം തടയണക്ക് ഇരുന്നൂറ് മീറ്റര്‍ ദുരപരിധിയില്‍ ഒന്നും നാന്നൂറ് മീറ്റര്‍ ദൂരപരിധിയില്‍ മറ്റൊരു തടയണയും നിര്‍മിച്ചു. ഇത് കാരണം ഗ്രാമപഞ്ചായത്തിന്‍െറ തടയണയിലേക്ക് നീരൊഴുക്ക് കുറഞ്ഞു. പൂനുര്‍ പുഴയില്‍ കൊടുവള്ളി, വെണ്ണക്കാട് എന്നിവിടങ്ങളിലെ തടയണകളിലും സമീപത്തെ തടയണകള്‍ കാരണം ജലനിരപ്പ് കുറഞ്ഞു. ഇവിടങ്ങളില്‍ പായലും ചളിയും നിറഞ്ഞ് മലിനമാവുകയും ചെയ്തു. തടയണകള്‍ക്ക് പ്ളാസ്റ്റിക് ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രശ്നം. മഴ വരുന്നതോടെ ഇത്രയധികം പ്ളാസ്റ്റിക് പുഴയില്‍തന്നെ തങ്ങിനിന്ന് വെള്ളം മലിനമാകാനും മത്സ്യങ്ങളുടെ നാശത്തിനും ഇടയാക്കുന്നു. പ്ളാസ്റ്റിക് ചാക്കുകളില്‍ പലയിടത്തും മണ്ണ്, എം സാന്‍റ് എന്നിവ ഉപയോഗിക്കുന്നതും പുഴകളുടെ നാശത്തിന് വഴിവെക്കുന്നു. ചില സ്ഥലങ്ങളിലെ തടയണ നിര്‍മാണം കാരണം താഴ്ഭാഗങ്ങളില്‍ കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞ അനുഭവവും ഉണ്ടായി. പൂനുര്‍ പുഴയില്‍ പൂക്കാട്ട് കടവില്‍ നിര്‍മിച്ച തടയണ കാരണം വര്‍ഷകാലത്ത് പുഴ വഴിമാറി ഒഴുകി സമീപത്തെ മുപ്പത് സെന്‍േറാളം സ്ഥലം ഒഴുകിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.