ജനദ്രോഹ നയത്തില്‍ കേന്ദ്രവും കേരളവും ഒരേ തൂവല്‍പക്ഷികള്‍ –കുഞ്ഞാലിക്കുട്ടി

താമരശ്ശേരി: ജനദ്രോഹ കാര്യത്തില്‍ കേന്ദ്രവും കേരളവും ഒരേ തൂവല്‍പക്ഷികളാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷററും പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമായ പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. താമരശ്ശേരി അണ്ടോണയില്‍ നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി രാജ്യം ഭരിക്കുന്നത് വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിച്ചാണ്. നോട്ട് നിരോധനം അര്‍ധരാത്രിക്ക് അടിച്ചേല്‍പിച്ച പ്രധാനമന്ത്രിക്ക് സാധാരണക്കാരന്‍െറ പ്രശ്നങ്ങളറിയില്ല. നോട്ടു നിരോധനത്തിലൂടെ ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമാകാനും സന്ദര്‍ഭത്തിനൊത്ത് ഉയരാനും കേരള സര്‍ക്കാരിനായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പി.പി. ഹാഫിസ് റഹിമാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. മോയിന്‍കുട്ടി, എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, പി.കെ. ബഷീര്‍, പാറക്കല്‍ അബ്ദുല്ല, ജില്ല വൈസ് പ്രസിഡന്‍റ് വി.എം. ഉമ്മര്‍ മാസ്റ്റര്‍, എം. എ. റസാഖ് മാസ്റ്റര്‍, എം.എ. ഗഫൂര്‍, അഷ്ക്കര്‍ ഫറോക്ക്, അഡ്വ. വേളാട്ട് അഹമ്മദ്, കെ.സി. മാമു മാസ്റ്റര്‍, പി.എസ്. മുഹമ്മദലി, കെ.എം. അഷ്റഫ്, സി.കെ. കാസിം, എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എ.കെ. മാണി മുഹമ്മദ് സ്വാഗതവും വാര്‍ഡ് ലീഗ് സെക്രട്ടറി കരീം താമരശേരി നന്ദിയും പറഞ്ഞു. ഉപഹാര സമര്‍പ്പണം പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. അരേറ്റക്കുന്നുമ്മലില്‍ നിന്ന് ആരംഭിച്ച ബഹുജന പ്രകടനത്തിന് ആശാരികണ്ടി മൊയ്തീന്‍കുഞ്ഞി, പി.കെ. അബൂബക്കര്‍ ഹാജി, പി.കെ. ആലിക്കുട്ടി, പി.ടി. മമ്മു ഹാജി, എ.കെ. ഹമീദ് ഹാജി, എ.കെ. അഷ്റഫ്, എ. സല്‍മാന്‍, പി.കെ. അബ്ദുള്ളക്കുട്ടി, എ.കെ. സിയ്യാലി, കെ.വി. മൊയ്തീന്‍, എ.പി. റിയാസ് , കുടുക്കില്‍ അഷ്റഫ്, നൗഷാദ് സി.കെ, കെ.പി. മൂസക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.