നരിക്കുനി: തുലാവര്‍ഷം ഒളിച്ചുകളിച്ചതുമൂലം മകരനെല്‍കൃഷി പരാജയപ്പെട്ടെങ്കിലും നെല്‍വയലുകള്‍ പച്ചക്കറി കൃഷിക്ക് വ്യാപകമായി ഒരുങ്ങുകയാണ്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമസഭകള്‍ വഴി വിത്തും വളവും ഗ്രോബാഗും നല്‍കുന്നതും കൃഷിവകുപ്പിന് കീഴില്‍തന്നെ വിത്തും വളവും നല്‍കുന്നതും കര്‍ഷകര്‍ക്ക് പച്ചക്കറി കൃഷിയില്‍താല്‍പര്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. നരിക്കുനി കൃഷിഭവനു കീഴിലെ കാരുകുളങ്ങര, ചെങ്ങോട്ടുപൊയില്‍, പാലങ്ങാട്, പാറന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വയലുകള്‍ കിളച്ച് കുഴികളെടുത്ത് പച്ചക്കറി കൃഷിക്ക് തുടക്കമായിക്കഴിഞ്ഞു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ മടവൂര്‍മുക്ക്, പൈമ്പാലശ്ശേരി, ചോയക്കരത്താഴം, കൂട്ടംപുറത്ത് താഴം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പച്ചക്കറികൃഷി ആരംഭിച്ചു കഴിഞ്ഞു. കുടുംബശ്രീകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ കൂട്ടായും വ്യക്തികള്‍ ഒറ്റക്കും കൃഷി ചെയ്യുന്നുണ്ട്. മടവൂര്‍ പഞ്ചായത്തിലെ തടയണകള്‍ക്ക് ഷട്ടറിടാത്തത് പച്ചക്കറികൃഷിക്ക് വന്‍ ഭീഷണി ആയിരിക്കുകയാണ്. ഷട്ടറിടാത്തതു കാരണം ജലനിരപ്പ് താഴാനും ജലലഭ്യത കുറയാനും കാരണമായിട്ടുണ്ട്. എങ്കിലും ഷട്ടറിടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ പച്ചക്കറി വിത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.