പയ്യോളി: കരകൗശലത്തിന്‍െറ വിസ്മയ ലോകം തീര്‍ക്കാന്‍ സര്‍ഗാലയ കലാഗ്രാമത്തിലെ രാജ്യാന്തര മേളയില്‍ എത്തിയത് 70 അവാര്‍ഡ് ജേതാക്കള്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്നത്തെിയ ഇവരില്‍ രണ്ടുപേര്‍ ആഗോള അംഗീകാരം നേടിയവരാണ്. 15 പേര്‍ ദേശീയ അംഗീകാരം നേടിയപ്പോള്‍ 55 പേര്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചവരുമാണ്. ഇതില്‍തന്നെ ചില കരകൗശല വിദഗ്ധര്‍ ഇരട്ട അവാര്‍ഡിന് ഉടമകളുമാണ്. മുഗള്‍ കലാ സൗന്ദര്യം മരത്തടിയിലും ഒട്ടകത്തിന്‍െറ എല്ലിലും കൊത്തിയെടുക്കുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് മക്ബൂലാണ് ആഗോള അംഗീകാരം നേടിയ കലാകാരന്‍. മക്ബൂലിന് യുനസ്കോയുടെ അവാര്‍ഡാണ് ലഭിച്ചത്. സര്‍ഗാലയയിലെ സ്ഥിരം കരകൗശല വിദഗ്ധനായ ഷൊര്‍ണൂര്‍ സ്വദേശി എന്‍.സി. അയ്യപ്പന് കോറപ്പുല്ലില്‍ നടത്തുന്ന കരവിരുതിന് 2016ല്‍ വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സിലിന്‍െറ അംഗീകാരമാണ് ലഭിച്ചത്. പശ്ചിമ ബംഗാളില്‍നിന്ന് പാലുല്‍പന്നങ്ങളുമായി വന്ന അലഗ്കുമാര്‍ ജന്ന എട്ടുതവണ സംസ്ഥാന അവാര്‍ഡ് നേടിയ കരകൗശല വിദഗ്ധനാണ്. ഇയാളുടെ ഭാര്യ മിഥുറാണി ജന്നക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 15 ദിവസമായി സര്‍ഗാലയ കലാഗ്രാമത്തില്‍ ആയിരക്കണക്കിന് കരകൗശല പ്രേമികളെ ആകര്‍ഷിക്കുന്ന മേളയില്‍ ഇന്ത്യക്കകത്തും വിദേശത്തുമുള്ള 400 മികച്ച കലാകാരന്മാരാണ് എത്തിയത്. ഉഗാണ്ട, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള പവിലിയന്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു. 58 പവിലിയനുമായി 100 കലാകാരന്മാരും 27 സ്ഥിരം സ്റ്റാളുകളും മേളയിലുണ്ട്. ദേശീയ അവാര്‍ഡ് ജേതാക്കളെ സര്‍ഗാലയ മാസ്റ്റേഴ്സ് ഡേ പരിപാടിയില്‍ ആദരിച്ചു. നബാര്‍ഡ് റീജനല്‍ ചീഫ് മാനേജര്‍ പി.ആര്‍. രവീന്ദ്രനാഥ് അവാര്‍ഡ് ജേതാക്കളെ പൊന്നാടയണിയിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഉഷ വളപ്പില്‍ അധ്യക്ഷതവഹിച്ചു. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ജയിംസ് പി. ജോര്‍ജ്, കരകൗശലമേള കോഓര്‍ഡിനേറ്റര്‍ കെ. ശിവദാസന്‍, സര്‍ഗാലയ സി.ഇ.ഒ പി.പി. ഭാസ്കരന്‍, ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.