കോഴിക്കോട്: അഞ്ചു ദിവസം നീളുന്ന ജില്ല സ്കൂള്‍ കലോത്സവം നാലിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി കാമ്പസില്‍ തുടങ്ങും. എട്ടുവരെ നടക്കുന്ന മേളയില്‍ 297 ഇനങ്ങളിലായി 8651 പ്രതിഭകള്‍ മാറ്റുരക്കും. ജില്ലയിലെ 17 ഉപജില്ലകള്‍ തമ്മിലാണ് മത്സരം. ജെ.ഡി.ടി കാമ്പസാണ് മുഖ്യവേദി. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വെള്ളിമാട്കുന്ന് സെന്‍റ് ഫിലോമിന സ്കൂള്‍, കൂറ്റഞ്ചേരി ശിവക്ഷേത്രം തുടങ്ങിയവ ഉള്‍പ്പെടെ 14 വേദികളാണ് ഒരുക്കിയത്. ബാന്‍ഡ് വാദ്യം സില്‍വര്‍ ഹില്‍സ് സ്കൂള്‍ മൈതാനിയില്‍ നടക്കും. 25 ലക്ഷമാണ് കലോത്സവത്തിന് സര്‍ക്കാര്‍ അനുവദിച്ചത്. ഭക്ഷണത്തിന് മാത്രമായി എട്ടുലക്ഷത്തോളം രൂപ നീക്കിവെച്ചിട്ടുണ്ട്. പതിവുപോലെ ഇടതു അധ്യാപക സംഘടന കെ.എസ്.ടി.എക്കാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെ.പി.എസ്.ടി.എക്കാണ് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല. സ്റ്റേജിതര മത്സരങ്ങളും സ്റ്റേജിനങ്ങളും നാലിനുതന്നെ ആരംഭിക്കും. 8651 മത്സരാര്‍ഥികളാണ് നിലവിലുള്ളതെങ്കിലും അപ്പീല്‍ വഴി വരുന്നവരുടെ കണക്ക് പ്രോഗ്രാം കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല. അപ്പീല്‍ വഴി മത്സരിക്കുന്നവര്‍ തിങ്കളാഴ്ച രാവിലെ പത്തിന് രജിസ്റ്റര്‍ ചെയ്യണം. ഡി.ഡി.ഇക്ക് പുറമെ കോടതി വഴി അപ്പീലുമായി വരുന്നവരും മത്സരത്തിനത്തെും. അപ്പീലിന്‍െറ എണ്ണത്തിനുസരിച്ചാവും പരിപാടിയുടെ നടത്തിപ്പ്.നോട്ട് നിരോധനത്തിന്‍െറ പശ്ചാത്തലത്തില്‍ സംഘാടകര്‍ വലിയ പ്രയാസമാണ് നേരിടുന്നത്. സ്പോണ്‍സര്‍മാര്‍ കാര്യമായി എത്താത്തതാണ് ഏറ്റവും വലിയ പ്രശ്നം. വിവിധ സബ് കമ്മിറ്റികള്‍ക്ക് അനുവദിച്ച ചെക്ക് മാറിക്കിട്ടാത്തത് പ്രതിസന്ധിയുണ്ടാക്കുന്നതായി സംഘാടകര്‍ പറഞ്ഞു. വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കടം പറയുകയാണ് ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.