വയനാട് ബദൽ റോഡിനുവേണ്ടി വ്യാപാരികളുടെ യാത്ര ഇന്ന്

പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽറോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂനിറ്റ് റോഡ് ഉദ്ദേശിക്കുന്ന സ്ഥലത്തുകൂടി തിങ്കളാഴ്ച കാൽനടയാത്ര നടത്തും. രാവിലെ ഒമ്പതിന് പൂഴിത്തോട് പള്ളിവികാരി ഫാ. അഗസ്റ്റിൻ പറ്റാനി ഫ്ലാഗ്ഓഫ് ചെയ്യും. വൈകീട്ട് നാലിന് പടിഞ്ഞാറത്തറയിൽ ടി. നസിറുദ്ദീൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പേരാമ്പ്രയിൽ നടന്ന വിശദീകരണ പൊതുയോഗം ടി.എം. ബാലൻ ഉദ്ഘാടനം ചെയ്തു. എ.കെ. പത്മനാഭൻ മുഖ്യാതിഥിയായി. സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. അലങ്കാർ ഭാസ്ക്കരൻ, പി. ബാലൻ, രാജൻ മരുതേരി, എസ്.കെ. അസൈനാർ, ഇ. കുഞ്ഞിരാമൻ, കെ. വത്സരാജ്, ജയകൃഷ്ണൻ നോവ, ഷരീഫ് ചീക്കിലോട്, ആർ.കെ. മൂസ, സാജിദ് ഊരാളത്ത്, ബഷീർ പരിയാരത്ത്, കെ.എം. അമ്മദ്, എൻ.പി. വിധു, കല്ലാട്ട് അമ്മത്, സന്ദീപൻ കോരങ്കണ്ടി, മുനീർ അർശ്, മുസ്തഫ പാരഡൈസ് എന്നിവർ സംസാരിച്ചു. ഒ.പി. മുഹമ്മദ് സ്വാഗതവും സലിം മണവയൽ നന്ദിയും പറഞ്ഞു. തകര്‍ന്ന റോഡ് നന്നാക്കി പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മഹിമയെയും കൂത്താളി പഞ്ചായത്തിലെ രണ്ടേയാറിനെയും ബന്ധിപ്പിക്കുന്ന മഹിമ ഏരംതോട്ടം കൂത്താളി റോഡ് യുവാക്കള്‍ ചേര്‍ന്ന് നവീകരിച്ചു. മലര്‍വാടി ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബി​െൻറ നേതൃത്വത്തിലാണ് റോഡിലെ കുണ്ടും കുഴിയും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. പ്രസിഡൻറ് അരുണ്‍ വ്യാസ്, സെക്രട്ടറി പി.എസ്. ദീപക്, ഇ.ടി. ഹരികൃഷ്ണന്‍, ഇ.ടി. അഭിജിത്ത്, വിഷ്ണു മുകുന്ദന്‍, അശ്വിന്‍രാജ്, നിതിന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.