'സമരങ്ങൾ തല്ലിയൊതുക്കാൻ ശ്രമിക്കരുത്​'

കോഴിക്കോട്: സ്വന്തം പുരയിടത്തിൽ സുരക്ഷിതമായി ജീവിക്കാനുള്ള അവസരത്തിനായി സമരം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തി ജനാധിപത്യ സമരങ്ങളെ തല്ലിയൊതുക്കാൻ തയാറാകുന്ന പിണറായി ഭരണം നാടിന് ആപത്താണെന്ന് വിമൻ ഇന്ത്യ മൂവ്മ​െൻറ് സംസ്ഥാന സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി. പ്രസിഡൻറ് റൈഹാനത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. സുഹറാബി, വൈസ് പ്രസിഡൻ മേരി അബ്രഹാം പാലക്കാട്, സെക്രട്ടറിമാരായ ചന്ദ്രിക ആലപ്പുഴ, മഞ്ജുഷ കാസർകോട്, ട്രഷറർ ജമീല വയനാട്, ആരിഫ മലപ്പുറം എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.