നാട്ടുകാരുടെ ചിരകാല അഭിലാഷത്തിന് പരിസമാപ്തി

പനവല്ലി-സർവാണി-തിരുനെല്ലി ബസ് സർവിസ് ആരംഭിച്ചു -പുതിയ കെ.എസ്.ആർ.ടി.സി സർവിസിന് ഊഷ്മള സ്വീകരണം നൽകി പ്രദേശവാസികൾ മാനന്തവാടി: യാത്ര ദുരിതത്തി​െൻറ നെല്ലിപ്പലക കണ്ടിരുന്ന ഒരു നാട്ടിലെ ജനതയുടെ ചിരകാല അഭിലാഷം സാക്ഷാത്കൃതമായി. മാനന്തവാടിയിൽ നിന്നും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലി -സർവാണി -പോത്ത്മൂല -തിരുനെല്ലി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു. തിരുനെല്ലിയിലേക്കുള്ള ബദൽ പാത കൂടിയായ ഈ വഴിയിൽ നാളിതുവരെ ബസ് സർവിസുകളൊന്നും നടത്തിയിരുന്നില്ല. ഒരു വർഷം മുമ്പാണ് റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയത്. എന്നാൽ, ബസ് സർവിസിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയായിരുന്നു. ടാക്സി ജീപ്പുകളെയും ഓട്ടോറിക്ഷകളെയുമാണ് നാട്ടുകാർ ഇതുവരെ ആശ്രയിച്ചിരുന്നത്. 65 ശതമാനത്തോളം ആദിവാസി വിഭാഗങ്ങളിലുള്ളവർക്ക് ടാക്സികളിലെയും ജീപ്പുകളിലെയും യാത്രച്ചെലവ് താങ്ങാനാവാത്തതായിരുന്നു. പ്രദേശത്തുള്ളവർക്ക് മൂന്നര കിലോമീറ്ററോളം വനാതിർത്തിയിലൂടെ നടന്ന് വേണം തിരുനെല്ലിയിലെത്താൻ. തിരുനെല്ലി ആശ്രമം ഹൈസ്കൂൾ, പനവല്ലി എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾക്കും നൂറുകണക്കിന് കുടുംബങ്ങൾക്കും ആശ്രയമായ റോഡാണിത്. എന്നാൽ, പലവിധ കാരണങ്ങളാൽ ബസ് സർവിസ് അനുവദിക്കുന്നത് അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. ഒ.ആർ. കേളു എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് സർവിസ് ആരംഭിച്ചത്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കും തിരിച്ചുമായി ആറ് ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സർവിസി​െൻറ ഫ്ലാഗ് ഒാഫ് മാനന്തവാടി ഡിപോയിൽ ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. ബോർഡ് അംഗം ശിവരാമൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ വി.ആർ. പ്രവീജ് ആദ്യ ടിക്കറ്റ് റാക്ക് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മായാദേവി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രൻ, നഗരസഭ കൗൺസിലർ ശോഭാ രാജൻ, തിരുനെല്ലി ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജ ഉണ്ണി, ഹരീന്ദ്രൻ, എ.ടി.ഒ കെ. യൂസഫ് എന്നിവർ സംസാരിച്ചു. പുതിയ സർവിസിന് പനവല്ലി, സർവാണി എന്നിവിടങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആളുകളാണ് സ്വീകരണത്തിൽ പങ്കെടുത്തത്. എം.എൽ.എയും, ബോർഡ്‌ അംഗം ശിവരാമനും തിരുനെല്ലി വരെ ബസിൽ യാത്ര ചെയ്തു. തിരുനെല്ലി ക്ഷേത്രത്തിലേക്ക് വരുന്ന യാത്രക്കാർക്കും ഈ സർവിസ് ഗുണം ചെയ്യും. SATWDL10 പുതുതായി ആരംഭിച്ച മാനന്തവാടി -പനവല്ലി -സർവാണി - തിരുനെല്ലി ബസ് സർവിസിനും ഒ.ആർ. കേളു എം.എൽ.എക്കും സർവാണിയിൽ നാട്ടുകാർ സ്വീകരണം നൽകിയപ്പോൾ നബിദിനാഘോഷം കരണി: മഹല്ല് കമ്മിറ്റിയുടെയും യുവജന സംഘം കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. പി. ബീരാൻ പതാക ഉയർത്തി. ഹാരിസ് ഫൈസി സന്ദേശം നൽകി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. നാസർ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഘോഷയാത്രക്ക് പി. അയമു, എ.പി. ഹമീദ്, പി. അബ്ദു, പി. ഉമ്മർ, പി. നൗഷാദ്, പി. ഇർഷാദ്, എ.കെ. നിഷാദ്, ആഷിഖ്, പി. വാഹിദ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെയും പൂർവ വിദ്യാർഥികളുടെയും പരിപാടികൾ നടന്നു. പി. ജാബിർ സ്വാഗതവും പി. ഷമീർ നന്ദിയും പറഞ്ഞു. പൊഴുതന: ഇർശാദുസ്സ്വിബിയാൻ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിയും ആഘോഷപരിപാടികളും സംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് വാഫി, അബ്ദുൽ വാസിഹ് യമാനി, സഫ്വാൻ മുബശ്ശിർ മൗലവി, ഇംറാൻ ഹനീഫ മൗലവി, അബൂ താഹിർ റഹ്മാൻ, കരേക്കാടൻ അസീസ്, ഷാജഹാൻ വാഫി എന്നിവർ നേതൃത്വം നൽകി. കമ്പളക്കാട്: കമ്പളക്കാട് സൗത്ത് മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൻസാരിയ്യ കോംപ്ലക്സിൽ നാലു ദിവസങ്ങളിലായി നടത്തിവന്ന മീലാദെ മെഹ്ഫിൽ -2017 സമാപിച്ചു. ഘോഷയാത്രക്ക് മഹല്ല് - മദ്റസ ഭാരവാഹികളായ കെ.കെ. മുത്തലിബ് ഹാജി, പി.ടി. കുഞ്ഞബ്ദുല്ല ഹാജി, വി.പി. ശുക്കൂർ ഹാജി, സി.എച്ച്. ഹംസ ഹാജി, സി.പി. ഹാരിസ് ബാഖവി, പി.ടി. അഷ്റഫ്, കെ.സി. കുഞ്ഞിമൂസ ഹാജി, വി.പി. യൂസഫ്, കടവൻ ഹംസ ഹാജി, ഖത്തീബുമാരായ ശരീഫ് ഹുസൈൻ ഹുദവി, മുഹമ്മദ് കുട്ടി ഹസനി, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ, എം.എ. ഇസ്മായിൽ ദാരിമി, വി.കെ. മോയിൻ മൗലവി, വി.എം. അബ്ദുസ്സലീം, ഷാജി എ. ഫൗസ്, കെ. ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് നടന്ന സമാപന സമ്മേളനം ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് കെ.കെ. അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രകാശമാണ് തിരുനബി എന്ന വിഷയത്തിൽ മുഹമ്മദ് സ്വാദിഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്ദുൽ അസീസ് സ്വാഗതവും കെ.എം. മുഹമ്മദലി നന്ദിയും പറഞ്ഞു. സുൽത്താൻ ബത്തേരി: നായ്ക്കട്ടി ഹിദായത്തുൽ മുസ്ലിമീൻ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നൂറെ മിലാദ് 2017 എന്ന പേരിൽ നബിദിനാഘോഷ പരിപാടികൾ നടത്തി. മഹല്ല് കമ്മിറ്റി പ്രസിഡൻറ് എൻ. ഹമീദ് ഹാജി പതാക ഉയർത്തി. നബിദിന റാലി, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവ നടന്നു. മഹല്ല് വക്താവ് ടി. മുഹമ്മദ് െപാതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി ടി. അവറാൻ അധ്യക്ഷത വഹിച്ചു. കുപ്പാടി മസ്ജിദുന്നൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നബിദിനറാലി, വിവിധ കലാപരിപാടികൾ എന്നിവ നടത്തി. കാവുംമന്ദം: ഇഹ്‌യാഉല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കാവുംമന്ദത്ത് സംഘടിപ്പിച്ച നബിദിന റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. പൊതുസമ്മേളനം മഹല്ല് പ്രസിഡൻറ് പി.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖാദി സുഹൈല്‍ വാഫി മുഖ്യപ്രഭാഷണം നടത്തി. ടി. കുഞ്ഞുമുഹമ്മദ്, അബൂബക്കര്‍ ഹാഷിം മുസ്‌ലിയാര്‍, അസീസ് മുസ്‌ലിയാര്‍, അബ്ബാസ് വാഫി, ഹനീഫ മുസ്‌ലിയാര്‍, മുജീബ് മുസ്‌ലിയാര്‍, ഷമീം പാറക്കണ്ടി, ഷമീര്‍ പുതുക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഷീര്‍ പുള്ളാട്ട് സ്വാഗതവും മുജീബ് പാറക്കണ്ടി നന്ദിയും പറഞ്ഞു. പനമരം: ഇസ്സത്തുൽ ഇസ്‌ലാം സംഘത്തി​െൻറ ആഭിമുഖ്യത്തിൽ പനമരം ടൗണിൽ നബിദിന റാലി നടത്തി. റാലിക്ക് പനമരം ഖത്തീബ് എ. അശ്റഫ് മൗലവി, മഹല്ല് പ്രസിഡൻറ് ചാലിയാടൻ മമ്മു ഹാജി, സെക്രട്ടറി കെ.സി. അബ്ദുല്ല, എം.കെ. അബൂബക്കർ ഹാജി, ഡി. അബ്ദുല്ല ഹാജി, എൻ. ഖാദർ ഹാജി, വി. ബഷീർ എന്നിവർ നേതൃത്വം നൽകി. രാവിലെ മൻസൂറുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ മത്സര പരിപാടികൾ നടന്നു. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. -------------------------------------------------- SATWDL7 കമ്പളക്കാട് സൗത്ത് മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നടന്ന നബിദിന റാലി SATWDL5 നബിദിനാഘോഷത്തി​െൻറ ഭാഗമായി പൊഴുതനയിൽ സംഘടിപ്പിച്ച ദഫ്മുട്ട് മത്സരം SATWDL4 കരണിയിൽ നടന്ന നബിദിന റാലി SATWDL11 ഹിദായത്തുൽ മുസ്ലിമീൻ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നായ്ക്കട്ടിയില്‍ നടന്ന നബിദിന റാലി SATWDL12 പനമരം ഇസ്സത്തുൽ ഇസ്‌ലാം സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന നബിദിന റാലി ---------------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.