സാന്ത്വനം 2017 ആധാരം കൈമാറൽ ഉദ്​ഘാടനം

കൊടിയത്തൂർ: 100 നിർധന കുടുംബങ്ങൾക്കുള്ള ഭവനനിർമാണ പദ്ധതിയായ 'സ്വാന്തനം 2017'​െൻറ ആധാരം കൈമാറൽ ചെറുവാടിയിൽ കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഏബിൾ ഗ്രൂപ് എം.ഡി സിദ്ദീഖ് പുറായിൽ മുഖ്യാതിഥിയായിരുന്നു. കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, കെ.പി. ചന്ദ്രൻ, മോയൻ കൊളക്കാടൻ, ഗുലാം ഹുസ്സൈൻ, കെ.പി.യു. അലി, സി.ടി. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ഇ. രമേശ് ബാബു സ്വാഗതവും കെ.വി. അബ്ദുസലാം നന്ദിയും പറഞ്ഞു. പുറായിൽ ബീരാൻ ഹാജിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 17 കുടുംബങ്ങൾക്കാണ് ആധാരം കൈമാറിയത്. ആധാരങ്ങൾ ആധാർകാർഡുമായി ലിങ്ക് ചെയ്യുന്നു നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ആധാർകാർഡ് ആധാരവുമായി ലിങ്ക് ചെയ്യുന്നതിനുവേണ്ടി നടത്തുന്ന ക്യാമ്പുകൾ താഴെ പറയുന്ന ദിവസങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ നടക്കുന്നതാണെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു. ആധാർകാർഡ്, നികുതിരസീതി , ആധാരം എന്നിവ ഹാജരാക്കേണ്ടതാണ്. 25.08.17, 27.09.17-5 -6, 7, 8, 9, 10, 11 വാർഡുകൾ -നരിക്കുനി ഗ്രാമപഞ്ചായത്ത് ഹാൾ. 07.09.17- -1, 2, 12, 15 വാർഡുകൾ-ഒടുപാറ ജനകീയ എ.എൽ.പി സ്കൂൾ. 23.09.17 -3, 4, 13, 14 വാർഡുകൾ-എം.ഇ.എസ് സെൻട്രൽ സ്കൂൾ പാലങ്ങാട്. അനാഥകൾക്ക് പ്രവേശനം നൽകി നരിക്കുനി: സലഫി ചാരിറ്റബിൾ ട്രസ്റ്റി​െൻറ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി മലബാർ ഹോംബെയ്സ്ഡ് ഓർഫൻ കെയറിലേക്കുള്ള പുതിയ അനാഥക്കുട്ടികളുടെ പ്രവേശനോദ്ഘാടനം നരിക്കുനി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.കെ. വബിത നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന വൈസ്പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. എൻ.പി. അബ്്ദുൽഗഫൂർ ഫാറൂഖി, പി.കെ. സുലൈമാൻ, കെ.പി. ആലിക്കുട്ടി, അബ്്ദുൽഹമീദ്, അബ്്ദുൽ മജീദ്, വി. അബ്്ദുൽഖാദർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.