Posted On
date_range Updated On
date_range ബൈക്കുകൾക്കും മേൽക്കൂര
കുറ്റ്യാടി: മഴ നനയാതിരിക്കാൻ ബൈക്കുകളിലും മേൽക്കൂര. വെയിലിൽനിന്ന് അത്യാവശ്യം രക്ഷപ്പെടാം. പ്ലാസ്റ്റിക് നിർമിത മേൽക്കൂര എളുപ്പം ഘടിപ്പിക്കാനും ആവശ്യം കഴിഞ്ഞാൽ എടുത്തുമാറ്റാനും കഴിയും. ഓൺലൈനായി 1000 രൂപക്കാണ് ഇത് ലഭിക്കുന്നത്. മുന്നിൽ കാഴ്ച മറയാതിരിക്കാൻ സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആവശ്യമില്ലെങ്കിൽ ഇത് മാത്രം നീക്കംചെയ്യാനും കഴിയും. രണ്ടു പേർക്ക് മഴക്കോട്ടില്ലാതെ ഈ മേൽക്കൂരക്കുള്ളിൽ യാത്രചെയ്യാം. ബൈക്കുകളിലും സ്കൂട്ടറുകളിലും ഇത് ഘടിപ്പിക്കുന്നുണ്ട്. കുറ്റ്യാടി, തൊട്ടിൽപാലം ഭാഗങ്ങളിൽ മേൽക്കൂര കെട്ടിയ ബൈക്കുകൾ വർധിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.