5

ഹെൽപ് െഡസ്ക് അസിസ്റ്റൻറ് നിയമനം കോഴിക്കോട്: ജില്ലയിലെ പട്ടികവർഗക്കാർക്ക് പേരാമ്പ്ര, കോടഞ്ചേരി ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസുകൾ മുഖേന കമ്പ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിലേക്ക് രണ്ടു ഹെൽപ് െഡസ്ക് അസിസ്റ്റൻറുമാരെ നിയമിക്കുന്നു. പ്ലസ് ടു പാസായതും ഡി.ടി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്റൈറ്റിങ്ങിൽ പരിജ്ഞാനമുള്ളവരുമായ പട്ടികവർഗക്കാരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 30ന് രാവിലെ 11ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസിൽ -ഇൻറർവ്യൂ നടക്കും. വിവരങ്ങൾക്ക് ജില്ല ൈട്രബൽ ഓഫിസുമായോ (049-2376364) താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ കോടഞ്ചേരി ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസുമായോ (9496070370) പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ പേരാമ്പ്ര ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസുമായോ (97478462) ബന്ധപ്പെടാം. എംപ്ലോയബിലിറ്റി സ​െൻററിൽ രജിസ്റ്റർ ചെയ്യാം കോഴിക്കോട്: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ഭാഗമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സ​െൻററിൽ പുതുതായി രജിസ്റ്റർ ചെയ്യാൻ അവസരം. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 3 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. സ്വകാര്യ മേഖലകളിലേക്കുള്ള തൊഴിൽ അവസരങ്ങളാണ് സ​െൻറർ മുഖേന ലഭിക്കുക. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സ​െൻററിൽ നേരിട്ട് 20 രൂപയോടൊപ്പം ഐ.ഡി കാർഡി​െൻറ പകർപ്പ് സമർപ്പിച്ച്, ഒറ്റത്തവണ രജിസ്േട്രഷൻ ചെയ്യാം. ഫോൺ: 049- 2370178/2370176. കൃഷിയന്ത്രങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കേന്ദ്ര പദ്ധതിയായ എസ്.എം.എ.എം.-കാർഷിക യന്ത്രവത്കരണ സബ്മിഷനു കീഴിൽ കാർഷിക യന്ത്രങ്ങളും സേവനങ്ങളും നൽകുന്ന ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും വിവിധതരം കാർഷികയന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിനും ധനസഹായം നൽകുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി കർഷകർ, കാർഷിക സേവനസംഘങ്ങൾ, കൃഷി മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംസഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കർഷകത്തൊഴിലാളി സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എസ്.സി/എസ്.ടി സൊസൈറ്റി തുടങ്ങിയവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. 40 മുതൽ 80 ശതമാനം വരെ നിരക്കിൽ പരമാവധി 10 ലക്ഷം രൂപയാണ് സബ്സിഡിയായി ലഭിക്കുക. വിശദ വിവരങ്ങൾ കൃഷിഭവനുകൾ, ബ്ലോക്കുതല കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫിസുകൾ, കോഴിക്കോട് കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ്, ജില്ലതല പ്രിൻസിപ്പൽ കൃഷി ഓഫിസ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. അപേക്ഷകൾ അതതു കൃഷിഭവനുകളിൽ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. വാങ്ങാനുദ്ദേശിക്കുന്ന യന്ത്രസാമഗ്രികളുടെ വിവരങ്ങൾ സഹിതം ആഗസ്റ്റ് 31 ന് മുമ്പായി ഓഫിസുകളിൽ അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.