കുടിശ്ശിക ഒാണത്തിനുമുമ്പ്​ നൽകണം ^റേഷൻ വ്യാപാരികൾ

കുടിശ്ശിക ഒാണത്തിനുമുമ്പ് നൽകണം -റേഷൻ വ്യാപാരികൾ കോഴിക്കോട്: ഒാണത്തിനുമുമ്പ് റേഷൻ വ്യാപാരികളുടെ കമീഷൻ കുടിശ്ശിക ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഭീമമായ തുക മുടക്കി പഞ്ചസാരയും ആട്ടയുമൊന്നും വിതരണത്തിനെടുക്കാൻ സാധിക്കില്ല. ഒാണത്തിനുമുമ്പ് കുടിശ്ശിക കിട്ടിയില്ലെങ്കിൽ തിരുവോണദിവസം പട്ടിണിസമരം നടത്തും. റേഷൻ കടക്കാർക്ക് വിതരണത്തിന് ആവശ്യമായ രീതിയിൽ മാസത്തിൽ രണ്ടു തവണയായി ആട്ട കടകളിലെത്തിക്കണമെന്ന് ജില്ല അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തിട്ടില്ല. കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.