കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ ശിഷ്യനും പട്ടിക വിഭാഗക്കാരുടെ അനിഷേധ്യ നേതാവുമായിരുന്ന കെ.എം. രാമേട്ടെൻറ പ്രതിമ കോഴിക്കോട് നഗരത്തിൽ സ്ഥാപിക്കണമെന്ന് ഭാരതീയ പട്ടിക ജനസമാജം ജില്ല കമ്മിറ്റി നടത്തിയ കെ.എം. രാമേട്ടൻ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് രാജു കുംബ്ലാൻ ഉദ്ഘാടനം ചെയ്തു. ജനാർദനൻ കഹാേട്ടരി അധ്യക്ഷത വഹിച്ചു. ഷൈജു കാവനത്തിൽ, സി.സി. സജീവൻ, വി.പി. ദേവി, കെ.പി. ശേഖരൻ, രാജൻ കളക്കുന്ന്, പി. വേലായുധൻ, ടി.കെ. അറുമുഖൻ, പി.എം. നാരായണൻ, പി.കെ. ശിവദാസൻ, പുനത്തിൽ േവലായുധൻ പ്രസംഗിച്ചു. വി.ടി. ഭരതരാജൻ സ്വാഗതവും, എം.സി. ഗോപി നന്ദിയും പറഞ്ഞു. കല്ലായിപ്പുഴ: കൂട്ടായ്മ നാളെ കോഴിക്കോട്: കല്ലായിപ്പുഴ കൈയറ്റം തടയുന്നതിനും മാലിന്യത്തിൽനിന്നും പുഴയെ സംരക്ഷിക്കുന്നതിനുമുള്ള ജില്ല ഭരണകൂടത്തിെൻറ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചും പുഴ സംരക്ഷണത്തിന് കർമ പദ്ധതി തയാറാക്കണമെന്ന് ആവശ്യപ്പെട്ടും കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കല്ലായിപ്പാലത്തിന് സമീപം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പുഴയോരത്ത് ഞായറാഴ്ച രാവിലെ 10നാണ് പരിപാടി. മുൻമന്ത്രി ബിനോയ്വിശ്വം ഉദ്ഘാടനം നിർവഹിക്കും. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.