ഇത്ര ഭയങ്കരനോ നമ്മുടെ ചക്ക അമ്പലവയലിലെ ചക്കക്കാഴ്​ചകൾ

അമ്പലവയൽ: കാർഷിക ഗവേഷണ കേന്ദ്രത്തിലാരംഭിച്ച ചക്ക മഹോത്സവത്തിലേക്കുള്ള പ്രവേശന കവാടത്തിൽ കാണികളെ സ്വീകരിക്കുന്നത് രണ്ടു മലേഷ്യൻ ചക്കകളാണ്. തുടർന്നങ്ങോട്ട് നിരവധി ചക്കക്കാഴ്ചകളാണ് കാണികളെ വരവേൽക്കുക. രണ്ടുവർഷംകൊണ്ട് കായ്ക്കുന്ന കുള്ളൻ വരിക്ക മുതൽ ചെറിയ കൈപ്പിടിയോളമുള്ള ചക്കകൾ വരെ അണിനിരത്തി മഹോത്സവം വ്യത്യസ്തമാകുകയാണ്. ലോകത്തിലെ പ്രിയ ചക്കയിനമായ മലേഷ്യൻ ജെ.33 മലേഷ്യയിൽ നിന്നാണ് എത്തിച്ചത്. ഏറ്റവും മികച്ച ഇനമെന്നും മധുരമുള്ള ഇനമെന്നും പേരുകേട്ടതാണ് ഈ മലേഷ്യൻ അതിഥി. കർണാടകയിൽ നിന്നുള്ള രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന നിന്നിക്കല്ല് ഡ്വാർഫ് ഇനം, ചുവന്ന നിറംകൊണ്ടും തേൻ മധുരംകൊണ്ടും ഹൃദ്യമായ സുഗന്ധംകൊണ്ടും ശ്രദ്ധേയമായ പത്താമുട്ടം വരിക്ക, ചുവന്ന സിന്ദൂര തുടങ്ങിയ ഇനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. 100 മുതൽ 300 രൂപ വരെയാണ് വില. ചക്ക വിഭാഗത്തിൽ നിന്നുള്ള ചെമ്പടക്ക് കൂട്ടത്തിൽ വ്യത്യസ്തനാണ്. മലബാർ ജാക്ക് ഫ്രൂട്ട് ഫാർമേഴ്സ് ഡെവലപ്മ​െൻറ് സൊസൈറ്റി ഒരുക്കിയിട്ടുള്ള സ്റ്റാൾ പ്ലാവിനങ്ങളുടെ വിസ്മയക്കാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്. ജാക്ക് ഡ്വാൻ സൂര്യ, പശ്ചിമബംഗാളിൽ നിന്നുള്ള സിന്ദൂരം ചുവപ്പ്, പിങ്ക് ഇനങ്ങൾ, റോസ് വരിക്ക, ഗംലെസ്, ഓൾ സീസൺ പ്ലാവ്, തേൻ വരിക്ക, തായ്ലൻഡ് പ്ലാവ്, ദുരിയാൻ തുടങ്ങി ഏറെ പടർന്നുപന്തലിക്കാത്തതും മൂന്നു മുതൽ നാലു വർഷംകൊണ്ട് വിളവ് ലഭിക്കുന്നതുമായ പ്ലാവിനങ്ങൾ ഇവർ ഒരുക്കിയിട്ടുണ്ട്. ആറു മാസം മുമ്പ് പ്രവർത്തനമാരംഭിച്ച സൊസൈറ്റി കർഷകരിൽനിന്ന് ചക്ക ഉൾപ്പെടെയുള്ള കാർഷിക വിളകൾ വാങ്ങി വിപണി ഒരുക്കാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡൻറ് മൈക്കിൾ പുൽപള്ളി പറയുന്നു. കൂടാതെ ശീതകാല കൃഷിയിനങ്ങളായ അവാക്കാഡോ, സ്േട്രാബറി, റംബൂട്ടാൻ തുടങ്ങി കുരുമുളക് ഇനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന തൈകളും നഴ്സറികളിൽ ഒരുക്കിയിട്ടുണ്ട്. ശിൽപശാല രണ്ടാം ദിവസം അമ്പലവയൽ: 'ചക്കയുടെ ഉൽപാദനവും മൂല്യവർധനവും വിപണനവും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശിൽപശാലയുടെ രണ്ടാം ദിവസം 'ചക്കയുടെ ജനിതക സമ്പത്ത്' എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യൻ സൊസൈറ്റി ഫോർ ഹോട്ടികൾചറൽ സയൻസ് ചെയർമാൻ പ്രഫ. സിസിർ മിത്ര മുഖ്യ പ്രഭാഷണം നടത്തി. ലോകത്തിലെ വൈവിധ്യമാർന്ന ചക്കവിഭവങ്ങൾ, അവയുടെ രൂപത്തിലും ഗുണമേന്മയിലുമുള്ള വ്യത്യസ്തത എന്നീ വിഷയങ്ങളെ അധികരിച്ച് അദ്ദേഹം സംസാരിച്ചു. തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്ന് ഡോ. ബാലമോഹൻ, ചക്കയുടെ പറുദീസയായ പൺറുട്ടിയിലെ പ്ലാവി​െൻറ ഉൽപാദനത്തെയും സംസ്കരണത്തെയും വിപണനത്തെയും കുറിച്ച് സംസാരിച്ചു. പ്ലാവി​െൻറ പൂവിടൽ രീതികൾ, ജനിതക വ്യതിയാനം, വിള മെച്ചപ്പെടുത്തൽ എന്നീ വിഷയങ്ങളെക്കുറിച്ച് ശ്രീലങ്കയിലെ െപരാഡെനിയ സർവകലാശാലയിലെ പ്രഫ. ചലിന്ദ ബനറഗാമ പ്രബന്ധം അവതരിപ്പിച്ചു. ചക്ക മഹോത്സവത്തിൽ ഇന്ന് അന്താരാഷ്ട്ര ചക്ക മഹോത്സവത്തിൽ വെള്ളിയാഴ്ച 'ശ്രീലങ്കയിൽ ചക്കയുടെ ഇന്നത്തെ അവസ്ഥയും ഭാവി സാധ്യതകളും' വിഷയത്തിൽ ശ്രീലങ്കയിലെ പെരാഡെനിയ സർവകലാശാലയിലെ ഡോ. ചലിന്ദ ബനറഗാമ മുഖ്യപ്രഭാഷണം നടത്തും. ശ്രീപെദ്ര 'ചക്കയുടെ മൂല്യവർധന' എന്ന വിഷയത്തെക്കുറിച്ചും ഡോ. മുഹമ്മദ് ദേശാ ഹസിം 'മലേഷ്യയിൽ ചക്കയുടെ ഭാവിസാധ്യതകൾ' എന്ന വിഷയത്തെക്കുറിച്ചും ഡോ. എം.എ. റാഹിം 'ബംഗ്ലാദേശിൽ ചക്കയുടെ ഭാവിസാധ്യതകൾ' എന്ന വിഷയത്തെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചറൽ റിസർച് ബംഗളൂരു മേധാവി ഡോ. എം.ആർ. ദിനേശ് ചക്കയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിരൂപണം അവതരിപ്പിക്കും. 'ദാരിദ്ര്യനിർമാർജനത്തിൽ ചക്കയുടെ പങ്ക്' എന്ന വിഷയത്തിൽ അമ്പലവയൽ മേഖല കാർഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രൻ, 'ചക്കയുടെ സാമൂഹിക പ്രാധാന്യം' എന്ന വിഷയത്തെക്കുറിച്ച് ജില്ല സെഷൻസ് ജഡ്ജി ഡോ. വി. വിജയകുമാർ, ബഗൽകോർട്ട് ഹോർട്ടികൾചറൽ സർവകലാശാല വൈസ് ചാൻസലർ ഡി.എൽ. മഹേശ്വർ എന്നിവരും പ്രഭാഷണം നടത്തും. WDL JACK FEST logo THUWDL23 ചക്ക മഹോത്സവത്തിൽനിന്ന് THUWDL24ചക്ക മഹോത്സവത്തിൽനിന്ന് THUWDL25ചക്ക മഹോത്സവത്തിൽനിന്ന് THUWDL26 ചക്ക മഹോത്സവത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.