wedl lead

വന്യമൃഗ പ്രതിരോധം: യാഥാർഥ്യമാകാതെ റെയിൽ ഫെൻസിങ് അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളെ തുടർന്നാണ് റെയിൽ ഫെൻസിങ് വേണമെന്ന ആവശ്യം ശക്തമാകുന്നത് മാനന്തവാടി: ജില്ലയില്‍ വന്യമൃഗ പ്രതിരോധത്തിനായി റെയിൽ ഫെൻസിങ് നടപ്പാക്കാനുള്ള പദ്ധതി കടലാസിൽ ഒതുങ്ങുന്നു. കര്‍ണാടക വനംവകുപ്പ് നടപ്പാക്കി വിജയിച്ച പദ്ധതി സംസ്ഥാനത്ത് പരീക്ഷണമെന്ന നിലയില്‍ നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ പാല്‍വെളിച്ചം മുതൽ കൂടല്‍ക്കടവ് വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരം റെയിൽ ഫെന്‍സിങ് സ്ഥാപിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച കെ.എഫ്.ആർ.ഐ വിദഗ്ധ സംഘം 2016 നവംബറില്‍ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആന ശാസ്ത്രജ്ഞനായ കേരള ഫോറസ്റ്റ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പി.എസ്. ഈസ, എം.ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ ഡോ. എസ്. രാജ്, മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രഫ. ജിജി കെ. ജോസഫ് എന്നിവരായിരുന്നു സ്ഥലം സന്ദര്‍ശിച്ച്് പരിശോധന നടത്തിയത്. അന്നത്തെ ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, നഗരസഭ കൗണ്‍സിലര്‍മാരായ ഹരി ചാലിഗദ്ധ, മിനി വിജയൻ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി ചാലില്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു. നോര്‍ത്ത് വയനാട്ടില്‍ 64 കീ.മീ. ദൂരം സ്ഥാപിക്കാനാണ് പ്രപ്പോസല്‍ നല്‍കിയിരുന്നത്. ഇതില്‍ കൂടല്‍ക്കടവ് മുതല്‍ നീര്‍വാരം വരെയുള്ള ആനശല്യം രൂക്ഷമായ ആറ് കി.മീ. ദൂരം സ്ഥാപിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. ഒരു കി.മീറ്ററിന് ഒന്നര കോടി െചലവ് പ്രതീക്ഷയില്‍ ഒമ്പത് കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. 2017 മാര്‍ച്ചിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 1.2 മീറ്റര്‍ ആഴത്തിലും രണ്ടു മീറ്റര്‍ ഉയരത്തിലുമാണ് ഫെന്‍സിങ് സ്ഥാപിക്കുക. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍, ചതുപ്പുനിലങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചാണ് റെയില്‍ ട്രാക്ക് സ്ഥാപിക്കുക. പാലക്കാട്ടുനിന്ന് കോഴിക്കോട് വരെ ട്രാക്ക് റെയില്‍വേ എത്തിച്ചു നല്‍കും. അവിടെനിന്ന് നിര്‍മാണം നടക്കേണ്ട സ്ഥലത്ത് എത്തിക്കേണ്ട ചുമതല വനംവകുപ്പിനാണ്. കേരള സര്‍ക്കാറി​െൻറ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. 25,000 മെട്രിക് ടണ്‍ ട്രാക്കാണ് ഒരു കി.മീ. ദൂരം നിര്‍മിക്കാന്‍ ആവശ്യമുള്ളത്. വാളയാറില്‍ ഇവ സ്ഥാപിക്കാന്‍ ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കര്‍ണാടകയിലെ നാഗര്‍ഹോളയില്‍ രണ്ടു വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ 10 കി.മീ. ദൂരം െറയില്‍ ഫെൻസിങ് സ്ഥാപിച്ചിരുന്നു. ഇവിടെ വന്യമൃഗശല്യം കുറഞ്ഞതോടെയാണ് ബന്ദിപ്പൂര്‍ മേഖലയിലും നടപ്പാക്കിയത്. ജില്ലയില്‍ നിലവിലുള്ള വൈദ്യുതി ഫെന്‍സിങ് നിര്‍മാണ ചെലവ് കുറവാണെങ്കിലും ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തന്നെ നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്. വൈദ്യുതി ഫെന്‍സിങ് തകര്‍ത്തും വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നത് പതിവാണ്. ഏറ്റവും ഒടുവിൽ കാട്ടിക്കുളം വെള്ളാഞ്ചേരിയിലാണ് മനുഷ്യ ജീവൻ നഷ്ടപ്പെട്ടത്. അതേസമയം, കഴിഞ്ഞയാഴ്ച നടന്ന ജില്ല വികസന സമിതി യോഗത്തിൽ സ്റ്റീൽ-റെയിൽ െഫൻസിങ് സ്ഥാപിക്കുന്നതു സംബന്ധിച്ച രൂപരേഖ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിനായുള്ള ടെക്നിക്കൽ സമിതി സ്ഥലങ്ങൾ സന്ദർശിച്ചതായും അനുമതി ലഭിച്ചാൽ ഉടൻ ഫെൻസിങ് പൂർത്തിയാക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. SUNWDL17 റെയിൽ ഫെൻസിങ് box പയ്യമ്പള്ളിയിൽ മൂന്നു മാസത്തിനകം റെയിൽ ഫെൻസിങ് മാനന്തവാടി: പയ്യമ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വന്യമൃഗ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മ​െൻറ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍ ഫെന്‍സിങ് പയ്യമ്പള്ളി, പാല്‍വെളിച്ചം പ്രദേശങ്ങളില്‍ മൂന്ന് മാസത്തിനകം നടപ്പാക്കുമെന്ന് ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ശ്രാവണ്‍കുമാര്‍ വര്‍മ അറിയിച്ചു. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോർജ്, കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ, സി.പി.എം പയ്യമ്പള്ളി ലോക്കല്‍ സെക്രട്ടറി സണ്ണി ജോർജ് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം കാട്ടാന ഇറങ്ങിയ പ്രദേശം സി.സി.എഫ് സന്ദര്‍ശിക്കുകയും റെയില്‍ ഫെൻസിങ് നിര്‍മാണം പൂര്‍ത്തിയാകും വരെ നിലവിലെ ഫെന്‍സിങ് കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. WDL5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.