ഇരിയംപാടം വികസനക്കുതിപ്പിന് നാട്ടുകാരുടെ സമ്പൂർണ പിന്തുണ ഫറോക്ക്: നഗരസഭ 38-ാം ഡിവിഷൻ ഇരിയംപാടം വികസനക്കുതിപ്പിന് നാട്ടുകാരുടെ സമ്പൂർണ പിന്തുണ. കരുവൻതിരുത്തി -ഫറോക്ക് മെയിൻ റോഡിൽനിന്ന് പൊട്ടിച്ചിരി സ്റ്റോപ്- ഇരിയംപാടം റോഡ് തൊട്ടടുത്ത ഡിവിഷനിലെ റൂബി റോഡുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിക്കാണ് പ്രദേശവാസികൾ സ്വന്തം ഭൂമി വിട്ടുനൽകുന്നത്. ഏഴടി മാത്രമേ ഇവിടെ വീതിയുള്ളൂ. വീതി വർധിപ്പിക്കുന്നതിനും പാർശ്വഭാഗത്ത് അഴുക്കുചാൽ ഉൾപ്പെടെ റോഡ് നിർമാണത്തിനുമായി ജനകീയ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സ്ഥലമെടുപ്പ് ഉൾപ്പെടെ നടത്തുക. സാധാരണക്കാരായ ജനങ്ങളാണ് ഭൂമി സൗജന്യമായി വിട്ടുനൽകുന്നത്. ഇവരുടെ മതിലുകൾ പൊളിച്ച് കമ്മിറ്റി പുനർനിർമിച്ച് നൽകും. റോഡിനായി വി.കെ.സി. മമ്മദ് കോയ എം.എൽ.എ 15 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഡിവിഷനിലെ മറ്റു ചില വികസന പദ്ധതികൾക്കും ഫണ്ടനുവദിച്ചിരിക്കയാണ്. കൗൺസിലർ കെ.എം. അഫ്സലിെൻറ നേതൃത്വത്തിലാണ് വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നവീകരണത്തിനായി പാതയോരത്തെ മതിൽ പൊളിച്ച് മാറ്റിക്കെട്ടുന്ന പ്രവൃത്തി ഫറോക്ക് നഗരസഭ ചെയർപേഴ്സൻ ടി. സുഹറാബി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എം. അഫ്സൽ അധ്യക്ഷത വഹിച്ചു. കെ.ടി.എ. മജീദ്, ജനകീയ കമ്മിറ്റി ഭാരവാഹികളായ റഫീഖ് ജലീൽ, കെ.ടി. അഷ്റഫ്, ഫൈസൽ എന്നിവർ സംസാരിച്ചു. photo: ferok 33.jpg ഫറോക്ക് നഗരസഭയിലെ ഇരിയംപാടം ഡിവിഷനിലെ ജനകീയ റോഡ് നിർമാണം ചെയർപേഴ്സൻ ടി. സുഹറാബി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.