കോഴിക്കോട്: സംഗീതനഗരമായ കോഴിക്കോട്ട് കോർപറേഷനുകീഴിൽ പ്രവർത്തിക്കുന്ന ഹാളുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ടാഗോർഹാൾ കല്യാണ ആവശ്യങ്ങൾക്കും മറ്റും നൽകാതെ കലാപരിപാടികൾക്ക് മാത്രം പരിമിതപ്പെടുത്തണമെന്നും മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (മാ) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. സലാമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പപ്പൻ കോഴിക്കോട്, സുനിൽകുമാർ, ലീന പപ്പൻ, വിത്സൻ സാമുവൽ, എൽ. രഘു, കളരിക്കൽ രാജൻ, എം.എ. റഹ്മാൻ, പ്രദീപ്, ആസിഫ് എന്നിവർ സംസാരിച്ചു. മണികണ്ഠൻ തറാൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.സലാം (പ്രസി.), ആർ.എൻ. ജയദേവൻ (സെക്ര.), എം. ഹരിദാസ്(ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.