പാചകവാതകസബ്സിഡി: യൂത്ത് ലീഗ് അടുപ്പ് സമരം നടത്തി കോഴിക്കോട്: പാചകവാതകസബ്സിഡി നിർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് അടുപ്പ് സമരം നടത്തി. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മറ്റി കിഡ്സൺ കോർണറിൽ നടത്തിയ സമരം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് യു. സജീർ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് സെക്രട്ടറി കെ.കെ. നവാസ്, എ. സിജിത്ത്ഖാൻ, എം.എ. നിസാർ, പി.വി. ഷംസുദ്ദീൻ, എ.ടി. മുഹമ്മദ് റാഫി, എം. ഇക്ബാൽ, എൻ. അബ്ദുൽ സലാം, ടി.പി. സമീർ, എം.പി. ബഷീർ, എം. മുഹമ്മദ് മദനി എന്നിവർ സംസാരിച്ചു. പി.പി. നൂമാൻ സ്വാഗതവും കെ. ഹംസക്കോയ നന്ദിയും പറഞ്ഞു. എലത്തൂർ മണ്ഡലം കമ്മിറ്റി കുരുവട്ടൂർ നടത്തിയ പരിപാടി ആഷിക്ക് ചെലവൂരും നോർത്ത് മണ്ഡലം കമ്മിറ്റി കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടി വി.വി. മുഹമ്മദലിയും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.