സെക്ടർ സാഹിത്യോത്സവം: സർക്കാർ പറമ്പ്,തോട്ടത്തിൻ കടവ്, ചേന്ദമംഗലൂർ യൂനിറ്റുകൾ ജേതാക്കളായി

സെക്ടർ സാഹിത്യോത്സവം: സർക്കാർ പറമ്പ്, തോട്ടത്തിൻകടവ്, ചേന്ദമംഗലൂർ ജേതാക്കൾ മുക്കം: രണ്ട് ദിവസമായി നടന്ന കാരശ്ശേരി, തിരുവമ്പാടി, കൂളിമാട് എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവം സമാപിച്ചു. കാരശ്ശേരി സെക്ടറിൽ സർക്കാർ പറമ്പ് യൂനിറ്റും തിരുവമ്പാടിയിൽ തോട്ടത്തിൻകടവ് യൂനിറ്റും കൂളിമാട് സെക്ടറിൽ ചേന്ദമംഗലൂർ യൂനിറ്റും ജേതാക്കളായി താഴെ തിരുവമ്പാടിയിൽ നടന്ന എസ്.എസ്.എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവ് സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.യു.കെ. ഹാരിസ് സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ പ്രസിഡൻറ് വാഹിദ് സഖാഫി കുളങ്ങര സന്ദേശപ്രഭാഷണം നടത്തി. സിറാജ് ചെറുവാടി, കെ.ടി യൂസുഫ് മുസ്ലിയാർ, മുഹമ്മദ് റാഫി കാമിൽ സഖാഫി, സൈനുൽ ആബിദ് സഖാഫി, യു.പി മൊയ്തീൻ ഹാജി, ഹംസ ഹാജി, കെ.എസ് മൂസ മാസ്റ്റർ, അബ്ദുറഹിമാൻ ഹാജി, മുസ്തഫ ഹാജി, ഉമർ കല്ലറക്കൽ, നാസർ തോട്ടത്തിൻകടവ്, അസീസ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു. യു.കെ സദഖത്തുല്ല സ്വാഗതവും അനസ് തിരുവമ്പാടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.