ബി.ജെ.പിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പാതാളത്തിലേക്ക് പറഞ്ഞയക്കും –ഉഴവൂര്‍ വിജയന്‍

കോഴിക്കോട്: മഹാബലിയെ ചതിച്ച് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന്‍െറ പക്ഷത്തുനില്‍ക്കുന്ന ബി.ജെ.പിയെ കേരളത്തിലെ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാതാളത്തിലേക്ക് പറഞ്ഞയക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍. കേരള നോണ്‍ ഗെസറ്റഡ് എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിയുടെ ഗൂഢതന്ത്രം വിലപ്പോവില്ല. മതേതരവാദികളായ മതന്യൂനപക്ഷ വിഭാഗത്തെ ഒറ്റപ്പെടുത്തി വോട്ട്ബാങ്ക് വിപുലപ്പെടുത്താനുള്ള കുതന്ത്രമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്ന് സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്ത ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തിളക്കമാര്‍ന്ന മുഖത്തോടെ ജനങ്ങളെ സമീപിക്കണം. പൊതുജനങ്ങളുടെ പ്രശ്നങ്ങളില്‍ നീതിപൂര്‍വമായ ഇടപെടലും സൗഹാര്‍ദപരമായ സമീപനവും ഉണ്ടാക്കുവാന്‍ ജീവനക്കാരുടെ ആത്മാര്‍ഥമായി ശ്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. എന്‍.ജി.ഇ.എ സംസ്ഥാന പ്രസിഡന്‍റ് സി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം. ആലിക്കോയ, കെ.എ. ഗംഗാധരന്‍, ആലീസ് മാത്യു, ജോബ് കാട്ടൂര്‍, റസാഖ് മൗലവി, നേതാക്കളായ ടി.എന്‍. ശിവശങ്കരന്‍, പി.എ. അബ്ദുല്ല, കെ.പി. രാമനാഥന്‍, ടി.ജെ. മാത്യു, കെ. ചന്ദ്രന്‍, പി.വി. ശിവദാസന്‍, ഇ. ബേബി വാസന്‍, എന്‍.ജി.ഇ.എ ഭാരവാഹികളായ വിനോദ് ബെന്‍സ്, എ. മുരുകന്‍, കെ. നാരായണന്‍, ടി. സുരേഷ് ബാബു, സി.ടി. ഷിബു, എബ്രഹാം കുരുവിള, സുരേഷ്കുമാര്‍, പി.വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുക്കം മുഹമ്മദ് സ്വാഗതവും എ.പി. ജാബിര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.