ട്രെയിനുകള്‍ വൈകിയോടി: രാത്രിയിലും വലഞ്ഞ് യാത്രക്കാര്‍

കോഴിക്കോട്: വെള്ളിയാഴ്ച രാത്രിയും ട്രെയിനുകള്‍ വൈകിയോടിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാത്രി പത്തുമണിയോടെ എത്തേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് 1.15 മണിക്കൂര്‍ വൈകിയാണ് കോഴിക്കോട്ടത്തെിയത്. വെരാവല്‍- തിരുവനന്തപുരം (16333) എക്സ്പ്രസ് ട്രെയിനും രണ്ടു മണിക്കൂറിലേറെ വൈകിയാണ് വെള്ളിയാഴ്ച ഓടിയത്. കണ്ണൂര്‍ ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ അധികവും വൈകിയോടുന്നത് തുടരുകയാണ്. കൊല്ലം കരുനാഗപ്പള്ളിക്കടുത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകിയോടുന്നത്. ജനശതാബ്ദി വൈകിയോടിയത് കോഴിക്കോട്ടുനിന്ന് മുക്കം, കുറ്റ്യാടി തുടങ്ങിയ ഭാഗത്തേക്ക് പോകേണ്ടവരെയും മറ്റും ബുദ്ധിമുട്ടിലാക്കി. ഒപ്പം കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടവരും ഏറെ കാത്തിരിക്കേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.