ആയഞ്ചേരി: വടകര-മാഹി കനാലിനു കുറുകെയുള്ള ചേരിപ്പൊയിലിലെ പറമ്പില്‍ പാലം നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മഴക്കാലം കഴിയുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കല്ളേരിപ്പാലം നിര്‍മാണം കോടതി നടപടികളെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. ആയഞ്ചേരി-വില്യാപ്പള്ളി റോഡ് ചേരിപ്പൊയില്‍ ഭാഗത്ത് കനാലിനു കുറുകെയാണ് കടന്നുപോകുന്നത്. ഇവിടെയാണ് പാലം പണിയുന്നത്. നിലവില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പാലംപോലുള്ള ഒരു സംവിധാനവും ഇല്ല. ഇപ്പോള്‍ കനാലിലൂടെയാണ് റോഡ് കടന്നുപോകുന്നത്. എട്ടു കോടി രൂപയാണ് പാലത്തിനുള്ള എസ്റ്റിമേറ്റ്. 32 മീറ്ററില്‍ ഒറ്റ സ്പാനിലാണ് പാലം പണിയുക. രണ്ടു ബസുകള്‍ക്ക് കടന്നുപോകാനുള്ള വീതിയുള്ള പാലത്തില്‍ ഇരുഭാഗത്തും നടപ്പാതകളുമുണ്ടാകും. പൈലിങ് നടത്തേണ്ട സ്ഥലത്തിന് ഉറപ്പില്ലാത്തതിനാലാണ് മഴ മാറിയശേഷം പണി തുടങ്ങാന്‍ കാരണം. അതേസമയം, കല്ളേരിപ്പാലത്തിന്‍െറ ടെന്‍ഡര്‍ നടപടി നിയമനടപടികളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒമ്പതു കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ടെന്‍ഡര്‍ നടപടികളില്‍ ഒരു കരാറുകാരനെ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഹൈകോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. ഇതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലേ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകൂ. കനാലിനു കുറുകെ കല്ളേരിയില്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് പാലം നിര്‍മിച്ചത്. കുറേക്കാലം വാഹനഗതാഗതം ഇതുവഴിയായിരുന്നു. 1965ല്‍ ഇതിനടുത്ത് മറ്റൊരു പാലവും നിര്‍മിച്ചിരുന്നു. എന്നാല്‍, നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് പിന്നീട് പാലം തകര്‍ന്നുവീണു. ഇതിനു ശേഷം വീണ്ടും പഴയ പാലത്തിലൂടെയായി ഗതാഗതം. എന്നാല്‍, ഈ പാലം ഇപ്പോള്‍ അപകടഭീഷണിയിലാണ്. ഇതിന് ആവശ്യത്തിന് ഉയരമില്ല. ഇവിടെ ഉയരത്തില്‍ പാലം നിര്‍മിച്ചാല്‍ മാത്രമേ കനാല്‍ വഴി ബോട്ട് സര്‍വിസ് സാധ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.