കോഴിക്കോട്: അധികൃതരുടെ അനാസ്ഥയും ഓട്ടോക്കാരുടെ നിഷേധമനോഭാവവുമായതോടെ അവധിദിനത്തില്‍ യാത്രക്കാര്‍ നടന്നുതളര്‍ന്നു. വന്‍തിരക്കുള്ള ദിവസങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാത്തതും ഓട്ടോക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാത്തതുമാണ് ജനത്തിന് വിനോദദിനങ്ങള്‍ ദുരിതദിനങ്ങളാക്കിയത്. നടന്നുവലയുന്ന കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ഓണം, പെരുന്നാള്‍ ദിനങ്ങളിലെ ദയനീയ കാഴ്ചയായിരുന്നു. ബക്രീദ്-ഓണം അവധിദിവസങ്ങളില്‍ നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. എന്നിട്ടും ബീച്ചിലേക്കും മാനാഞ്ചിറയിലേക്കും മിഠായിത്തെരുവ് ഭാഗത്തേക്കും പാളയം ഭാഗത്തേക്കുമെല്ലാം ഓട്ടോകള്‍ പോകാന്‍ തയാറായില്ല. ബീച്ചിലേക്കും തിരിച്ചും ഓട്ടോകള്‍ വിളിച്ചപ്പോള്‍ പോകില്ളെന്നായിരുന്നു മറുപടി. പൊലീസിനോട് പരാതി പറഞ്ഞപ്പോള്‍ എന്തു ചെയ്യാനാണ്, തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന മറുപടിയായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. തിരക്കും ഗതാഗതക്കുരുക്കും പറഞ്ഞാണ് ഓട്ടോകള്‍ സര്‍വിസ് മുടക്കുന്നത്. ഇനി ഓട്ടം പോയാല്‍തന്നെ റിട്ടേണ്‍ ഓട്ടമുണ്ടാകില്ളെന്ന് പറഞ്ഞ് കൂടുതല്‍ തുക വാങ്ങുകയും ചെയ്യുന്നു. മീറ്ററില്‍ 20 മുതല്‍ 25 രൂപ വരെ ആയാലും ബീച്ച് വരെയുള്ള ഓട്ടത്തിന് 30 രൂപ വരെ വാങ്ങാറുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ബീച്ചിന് പുറമെ, ചെറിയ ദൂരത്തില്‍ സര്‍വിസ് നടത്താനും ഓട്ടോക്കാര്‍ തയാറായില്ല. 20 രൂപ വരെയുള്ള ദൂരത്തിന് ഓട്ടോ വിളിക്കണമെങ്കില്‍ പെടാപ്പാടുതന്നെയാണ്. അവധിദിനം ആഘോഷമാക്കാന്‍ നഗരത്തില്‍ തിങ്കളാഴ്ചയും ബുധനാഴ്ചയുമെല്ലാം നൂറുകണക്കിന് പേരാണ് എത്തിയത്. മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലും പുതിയ ബസ്സ്റ്റാന്‍ഡിലും ബസിറങ്ങിയവരാണ് ഓട്ടോ കിട്ടാതെ വലഞ്ഞത്. കനത്ത തിരക്ക് പരിഗണിച്ച് ട്രാഫിക് പൊലീസ് ഒരു ക്രമീകരണവും നടത്തിയിരുന്നില്ല. മിക്കയിടത്തും തിരക്കിനിടയിലെ നോക്കുകുത്തിയായി പൊലീസ് മാറി. ഓട്ടോ പോകാത്തതിനെ ചോദ്യംചെയ്ത് ട്രാഫിക് പൊലീസില്‍ അറിയിച്ചവര്‍ക്ക് ഒരു സഹായവും കിട്ടിയതുമില്ല. ഓട്ടം പോകില്ളെന്ന ഓട്ടോക്കാരുടെ നിലപാടില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ളെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.