കോഴിക്കോട്: ഡിസ്ചാര്‍ജ് ചെയ്തിട്ടും പോവാനിടമില്ലാതെ മെഡിക്കല്‍ കോളജാശുപത്രിയില്‍ ദുരിതമനുഭവിക്കുകയായിരുന്ന ദലിത് വയോധികയെ നരിക്കുനിയിലെ അത്താണി അഗതിമന്ദിരം ഏറ്റെടുക്കുന്നു. ചീക്കിലോട് കൊളത്തൂര്‍ റോഡ് പുതുപ്പാടി വീട്ടില്‍ പുതിയേരയെ ആണ് അത്താണിയുടെ സാന്ത്വനത്തണലിലേക്ക് കൊണ്ടുപോകുന്നത്. ഒറ്റക്കൊരു ചെറിയ കൂരയില്‍ താമസിക്കുന്നതിനിടെ തളര്‍ന്നുവീണ പുതിയേരയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും, ചികിത്സ പൂര്‍ണമായിട്ടും തിരിച്ചുപോവാനിടമില്ലാത്തതിനാല്‍ ആശുപത്രിയില്‍ത്തന്നെ കഴിയുന്നതും ‘മാധ്യമം’ ബുധനാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് അശരണരും രോഗികളുമായവര്‍ക്ക് ആലംബമായ അത്താണി ഇവരെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്. മെഡിക്കല്‍ കോളജിലെ അഞ്ചാം വാര്‍ഡില്‍ കഴിയുന്ന പുതിയേരയെ അത്താണിയുടെ അധികൃതര്‍ വെള്ളിയാഴ്ച കൊണ്ടുപോവും. ആഗസ്റ്റ് 30നാണ് സ്വന്തം കൂരക്കുമുന്നില്‍ ബോധരഹിതയായി കിടക്കുകയായിരുന്ന 75കാരിയായ പുതിയേരയെ നാട്ടുകാര്‍ ആശുപത്രിയിലത്തെിച്ചത്. ശരീരം പൂര്‍ണമായും തളര്‍ന്ന വയോധികക്ക് ചികിത്സക്കുശേഷം ഇടതുഭാഗത്തിന്‍െറ ചലനം തിരിച്ചുകിട്ടി. ചെറുപ്പത്തിലേ ഭര്‍ത്താവ് മരിച്ച, മക്കളും ബന്ധുക്കളുമില്ലാത്ത ഇവര്‍ നാട്ടുകാരുടെ കാരുണ്യത്തിലാണ് ജീവിച്ചത്. ഇതിനിടയില്‍ ചില ബന്ധുക്കള്‍ ദ്രോഹിക്കുകയും ചെയ്തു. പുതിയേരയുടെ അയല്‍വാസിയുടെ ബന്ധുവും കോട്ടപ്പറമ്പ് ആശുപത്രിയിലെ ജീവനക്കാരിയുമായ പത്മിനിയാണ് അവധിയെടുത്തും മറ്റും ആശുപത്രിയില്‍ ഇവരെ ശുശ്രൂഷിച്ചത്. ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. ശരീരം പാതി തളര്‍ന്ന് കിടപ്പുരോഗിയായതിനാല്‍ വെള്ളിമാടുകുന്നിലെ വൃദ്ധസദനത്തിലും പ്രവേശിപ്പിക്കാനായില്ല. ഓലയും പ്ളാസ്റ്റിക്കും കൊണ്ട് മറച്ച കൂരയിലേക്ക് തിരിച്ചയക്കാനാവാതെ വിഷമിക്കുകയായിരുന്നു നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.